കര്‍ഷക വഞ്ചനക്കെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിച്ചും കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ജപ്തി നടപടികള്‍ നിര്‍ത്തി വെക്കുക, വര്‍ദ്ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാര്‍ഷിക പെന്ഷന് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 17ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭം നടത്താന്‍ ഡി.സി.സി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. പി.കെ ജയലക്ഷ്മി, കെ.സി റോസകുട്ടി ടീച്ചര്‍, എന്‍.ഡി അപ്പച്ചന്, കെ.എല്‍ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്, എന്‍.കെ വര്‍ഗീസ്, പോക്കര് ഹാജി, സി.പി വര്‍ഗീസ്, കെ.എം ആലി, എം.എ ജോസഫ്, ഒ.വി അപ്പച്ചന്, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്, ഡി.പി രാജശേഖരന്, പി.എം സുധാകരന്, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ് മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്, ഒ.ആര് രഘു, പി .ശോഭനകുമാരി, ആര്.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, ഉലഹന്നാന് നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്, പി.കെ അനില്‍ കുമാര്‍, പോള്‍സണ്‍ കൂവയ്ക്കല്‍, കമ്മന മോഹനന്, പി.വി ജോര്‍ജ്ജ്, ചിന്നമ്മ ജോസ്, സി ജയപ്രസാദ്, ജി .വിജയമ്മ ടീച്ചര്‍, കെ.ജെ പൈലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."