ക്ഷയരോഗ നിര്‍മാര്‍ജനം: സെമിനാര്‍ നടത്തി
കല്‍പ്പറ്റ: ജില്ലയില്‍ 2020 ഓടുകൂടി ക്ഷയരോഗം പൂര്‍ണമായും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ജില്ലാ ടി.ബി സെന്ററും സംയുക്തമായി നടത്തുന്ന ക്ഷയ രോഗ നിര്മാര്ജ്ഞന യജ്ഞം പരിപാടിക്ക് തുടക്കമായി.
ആദ്യപടിയായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും പാരാലീഗല്‍ വളണ്ടണ്ടിയര്മാര്ക്ക് പരിശീലനവും സെമിനാറും സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും പാരാലീഗല്‍ വളണ്ടണ്ടിയര്മാര് മുഖേന ക്ഷയരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും തുടര്‍ ചികില്‍സ നടത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. പരിപാടി ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.പി സുനിത ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുബിന്, ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ ശശികുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ക്ഷയരോഗ ബാധിതരായവര്‍ക്ക് സര്‍ക്കാരില്‍ നിന്നും നിയമാനുസരണം ലഭിക്കേണ്ടണ്ട ആനുകൂല്യങ്ങളും ഭക്ഷ്യധാന്യങ്ങളും ലഭ്യമാകുന്നുണ്ടേണ്ടാ എന്ന് പരിശോധിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും സെമിനാറില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."