HOME
DETAILS
MAL
കൊളച്ചേരി മുന്‍ പ്രസിഡന്റിന്റെ സസ്‌പെന്‍ഷന്‍ ലീഗ് പിന്‍വലിച്ചു
backup
June 19 2018 | 06:06 AM
കണ്ണൂര്‍: അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്ന കൊളച്ചേരി പഞ്ചായത്ത് അംഗം കെ.എം.പി സറീനയുടെ പേരിലുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി മുസ്‌ലിംലീഗ് സംസ്ഥാന ഓഫിസില്‍ നിന്നറിയിച്ചു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ്, സി.പി.എം പിന്തുണയോടെ മത്സരിച്ച് സറീന തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട സറീന, യു.ഡി.എഫ് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കും മുന്‍പ് രാജിവച്ചു. തനിക്കു തെറ്റുപറ്റിയെന്നു പാര്‍ട്ടി നേതൃത്വത്തിനു മാപ്പെഴുതി നല്‍കിയതിനു പിന്നാലെയാണു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."