പാവയില്‍ ഫെസ്റ്റിന് തുടക്കമായി ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ പിന്തുണ നല്‍കും: സ്പീക്കര്‍
തലക്കുളത്തൂര്‍: പഞ്ചായത്തിലെ പാവയില്‍ പ്രദേശത്ത് ടൂറിസം പദ്ധതി ആസൂത്രണം ചെയ്താല്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനവശ്യമായ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
പാവയില്‍ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാവയില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖല നാടിനെ നശിപ്പിക്കുമെന്നത് തെറ്റായ ധാരണകളാണ്. ടൂറിസത്തിലൂടെ നാടിന്റെ സാംസ്‌കാരിക സാമൂഹിക മുന്നേറ്റമാണ് സാധ്യമാക്കുക. ജലസംരക്ഷണത്തിന് വേണ്ടി രണ്ടാം പ്രസ്ഥാനം ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജല സംരക്ഷണത്തിന് വേണ്ടി ഫെസ്റ്റുകള്‍ നടത്തുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശന്‍ അധ്യക്ഷനായി.
പാവയില്‍ പ്രദേശത്തെ ടൂറിസം ഭൂപടത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം ഫെസ്റ്റ് കണ്‍വീനര്‍ ടി.രാജു സ്പീക്കര്‍ക്ക് കൈമാറി. ചന്ദ്രന്‍ മാസ്റ്റര്‍, യു.വി ദിനേശ് മണി, ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, വി.വിജിത്രന്‍, പി.കിഷന്‍ചന്ദ്, മുക്കം മുഹമ്മദ്, ഒ.പി നസീര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വത്സല, കെ.ജി പ്രജീത, ലീല, ഷീന കണ്ണങ്കണ്ടി സംസാരിച്ചു. ഫെസ്റ്റ് ചെയര്‍മാന്‍ സി.എം ശശിധരന്‍ സ്വാഗതവും അനില്‍ കോരാമ്പ്ര നന്ദിയും പറഞ്ഞു. ഫെസ്റ്റിനോടനുബന്ധിച്ച് രാവിലെ നടന്ന ദീപശിഖാ പ്രയാണത്തിന് വി.കെ റോഡില്‍ അത്തോളി എസ്.ഐ രവി കൊമ്പലാട്, പുറക്കാട്ടിരിയില്‍ എലത്തൂര്‍ എസ്.ഐ അരുണ്‍ പ്രസാദ്, പുതിയേടത്ത് താഴത്ത് കാക്കൂര്‍ എസ്.ഐ ജീവന്‍ ജോര്‍ജും ഫ്‌ലാഗ് ഓഫ് ചെയ്തു. പവലിയന്‍ ഉദ്ഘാടനം പ്ലാനറ്റേറിയം ഡയറക്ടര്‍ വി.എസ് രാമചന്ദ്രന്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."