രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു; മരണസംഖ്യ 1,306 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്ന് 40,263 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 28,070 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,887 പേര്‍ രോഗമുക്തരായി. 1,306 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായി. 24 മണിക്കൂറിനിടെ 83 പേര്‍ മരിച്ചു. 2,487 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
https://twitter.com/ANI/status/1256930663371960323
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 12,296 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2000 പേര്‍ രോഗമുക്തി നേടി. 521 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായി.രോഗബാധിതരുടെ എണ്ണത്തില്‍ ഗുജറാത്താണ് രണ്ടാംസ്ഥാനത്ത്. 5,055 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
അതേസമയം കേരളത്തില്‍ ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി ഇന്ന് രോഗമുക്തി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."