HOME
DETAILS
MAL
ജിഷ്ണു കേസ്: പൊലിസിനെ ന്യായീകരിച്ച് പി.ആര്.ഡി പരസ്യം
backup
April 08 2017 | 03:04 AM
തിരുവനന്തപുരം: ജിഷ്ണു കേസില്‍ പൊലിസിന്റെ നടപടിയെ ന്യായീകരിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ (പി.ആര്.ഡി) പത്ര പരസ്യം. പൊലിസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജക്കും കുടുംബാങ്ങള്ക്കുമെതിരേ പൊലിസ് നടപടിയും അതിക്രമവും ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം.
പ്രചരണമെന്ത്, സത്യമെന്ത്' എന്ന തലവാചകത്തോടെയാണ് പരസ്യം പുറത്തിറക്കിയത്.
സത്യങ്ങള്‍ തിരസ്കരിക്കുന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
മഹിജ സമരം ചെയ്യാനെത്തിയ സമയം പുറത്തു നിന്നുള്ള സംഘം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നും പൊലിസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും പത്രപരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."