വോട്ടര്‍മാര്‍ക്കായി 80 കോടി രൂപ; ആര്‍.കെ നഗറില്‍ ഒഴുകുന്നത് കോടികളെന്ന് ആദായവകുപ്പ്
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുകുന്നതായി ആദായനികുതി വകുപ്പ്. ഇന്നു രാവിലെ ആഭ്യമന്തരമന്ത്രി സി വിജയഭാസ്‌കറിന്റെയും നടന്‍ ശരത് കുമാറിന്റെയും വീടുകളില്‍ നികുതി വകുപ്പ് റെയ്ഡ് നടത്തി. വിവധി റെയ്ഡുകളില്‍ നിന്നുള്ള വിവരം അനുസരിച്ച് വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ 80 കോടി രൂപ ചെലവഴിച്ചതായി ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിജയഭാസ്‌കറിന്റെ ആസ്തികളടക്കം സംസ്ഥാനത്തൊട്ടാകെ 30 റെയ്ഡുകള്‍ ഇതിനകം തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തി. വിജയഭാസ്‌കറിന്റെ വീട്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ പിടിച്ചെടുത്തതായി നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ചു കോടിയോളം രൂപ അദ്ദേഹത്തിന്റെ സഹായികളില്‍ നിന്നുമായി കണ്ടെടുത്തു.
എന്നാല്‍ വിജയഭാസ്‌കര്‍ ഇക്കാര്യം നിഷേധിച്ചു. തന്റെ കയ്യില്‍ നിന്ന് വെറും 10,000 രൂപ മാത്രമാണ് പിടിച്ചെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെ അവഹേളിക്കുകയാണെന്നും കുട്ടികളെ വരെ സ്‌കൂളില്‍ പോകാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്‍ സുരക്ഷാ സന്നാഹത്തോടെ നൂറിലധികം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വിവിധ റെയ്ഡുകള്‍ നടത്തിയത്. എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗീതാ ലക്ഷ്മിയുടെ വീട്ടിലും റെയ്ഡ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."