അഞ്ചു ഫെല്ലോഷിപ്പുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും
ഇപ്പോള്‍ തന്നെ തയാറെടുത്തു തുടങ്ങിയാല്‍ കയ്യെത്തിപ്പിടിക്കാം. അത്തരം 5 ഫെലോഷിപ്പുകള്‍
അസിം പ്രേംജി ഫെലോഷിപ്
ഗ്രാമീണമേഖലയിലെ കുട്ടികളുടെയും അധ്യാപകരുടെയും പ്രയാസങ്ങളറിഞ്ഞ്, അവരെ കൈപിടിച്ചുനടത്താന്‍ താത്പര്യമുണ്ടോ, എങ്കില്‍ അസിം പ്രേംജി ഫൗണ്ടേഷനുമായി കൈകോര്‍ക്കാം. 35,000 രൂപ പ്രതിമാസ സ്‌റ്റൈപന്‍ഡ്.
കാലാവധി: ഒരു വര്‍ഷം
യോഗ്യത: ബിരുദാനന്തര ബിരുദം / പ്രഫഷനല്‍ ബിരുദം. 4–10 വര്‍ഷത്തെ ജോലി പരിചയം നിര്‍ബന്ധം. ഇംഗ്ലിഷിനു പുറമേ ഹിന്ദി/ തമിഴ് / കന്നഡ എന്നീ ഭാഷകളിലേതെങ്കിലുമൊന്ന് അറിയണം. പരമാവധി 35 വയസ്സ്.
അപേക്ഷാ സമയം: ഒക്ടോബര്‍ – നവംബര്‍
വെബ്‌സൈറ്റ്: www.azimpremjifoundation.org, [email protected]
ടീച്ച് ഫോര്‍ ഇന്ത്യ
\പരിമിതമായ സാമൂഹിക, സാമ്പത്തിക ചുറ്റുപാടില്‍ നിന്നുള്ള കുട്ടികള്‍ ഏറെയുള്ള സ്‌കൂളുകളില്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതില്‍ താത്പര്യമുണ്ടെങ്കില്‍ മികച്ച അവസരം.വിദ്യാര്‍ഥികളുടെ സാമൂഹിക ചുറ്റുപാടുകളില്‍ കൂടി മാറ്റം വരുത്താനുള്ള വിവിധ പ്രോജക്ടുകള്‍ ടീച്ച് ഫോര്‍ ഇന്ത്യയിലുണ്ട്. 19,000 രൂപ പ്രതിമാസ സ്‌റ്റൈപന്‍ഡ്. 5,500 രൂപ മുതല്‍ 10,000 രൂപ വരെ താമസച്ചെലവും.
കാലാവധി: 2 വര്‍ഷം.
യോഗ്യത: ബിരുദം. ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാനറിയണം.
അപേക്ഷാ സമയം: മാര്‍ച്ച് 24. ഫെബ്രുവരി, സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ സമയങ്ങളിലും അവസരമുണ്ട്.
വെബ്‌സൈറ്റ്: www.teachforindia.org.
ദ് ലെജിസ്‌ലേറ്റീവ് അസിസ്റ്റന്റ് ടു മെംബര്‍ ഓഫ് പാര്‍ലമെന്റ് (ലാംപ്) ഫെലോഷിപ്
പാര്‍ലമെന്റംഗങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു പാര്‍ലമെന്ററി നടപടിക്രമങ്ങളിലും നയരൂപീകരണത്തിലും പരിചയം നേടാം. മാസ സ്‌റ്റൈപന്‍ഡ്: 20,000 രൂപ. ഗവേഷക കൂട്ടായ്മയായ പിആര്‍എസ് ലെജിസ്‌ലേറ്റീവ് റിസര്‍ച് ഒരുക്കുന്ന ഈ ഫെലോഷിപ് തുറന്നിടുന്ന അവസരങ്ങളേറെയാണ്.
യോഗ്യത: ബിരുദം, പ്രായപരിധി: 25
കാലാവധി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മുതല്‍ ബജറ്റ് സമ്മേളനം വരെ.
അപേക്ഷാ സമയം: ഡിസംബര്‍ – ജനുവരി
വെബ്‌സൈറ്റ്: www.prsindia.org
ഗാന്ധി ഫെലോഷിപ്
സാമൂഹിക മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും മനസ്സുമുണ്ടോ? എങ്കില്‍ പിരാമല്‍ സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ് ഒരുക്കുന്ന ഗാന്ധി ഫെലോഷിപ്പിന് ഒരു കൈനോക്കാം. 14,000 രൂപയാണു മാസ സ്‌റ്റൈപന്‍ഡ്. 600 രൂപ പ്രതിമാസ ഫോണ്‍ അലവന്‍സും ലഭിക്കും. താമസ സൗകര്യം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയുമുണ്ട്.
കാലാവധി: 2 വര്‍ഷം
യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം. പ്രായപരിധി: 26
അപേക്ഷാസമയം: മാര്‍ച്ച് 31വരെ
വെബ്‌സൈറ്റ്: www.gandhifellowship.org
യൂത്ത് ഫോര്‍ ഇന്ത്യ
ഗ്രാമീണ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും വിധത്തിലുള്ള 'കിടു ഐഡിയകള്‍' ഉണ്ടോ? ഈ രംഗത്തു പ്രവ!ര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേ!ര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണോ? അത്തരം മിടുക്കര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന മികച്ച അവസരം. പ്രതിമാസം 15,000 രൂപ, 1000 രൂപ യാത്രാബത്ത എന്നിവയ്ക്കു പുറമെ ഫെലോഷിപ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 30,000 രൂപ വറെയും ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് സൗകര്യവുമുണ്ട്.
ഫെലോഷിപ് ജീവിതം എങ്ങനെ തുണയ്ക്കും?
വെല്ലുവിളികള്‍ നിറഞ്ഞ സാമൂഹിക ചുറ്റുപാടുകള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്.
മെച്ചപ്പെട്ട നേ!തൃശേഷി, ആശയവിനിമയ ശേഷി, ടൈം മാനേജ്‌മെന്റ്.
നെറ്റ്‌വര്‍ക്കിങ്. വിവിധ മേഖലകളിലുള്ളവരുമായുള്ള ബന്ധം പിന്നീട് വേറെ ജോലി തേടുമ്പോഴും സംരംഭങ്ങള്‍ തുടങ്ങുമ്പോഴും തുണയാകും.
റെസ്യുമെയില്‍ മുതല്‍ക്കൂട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."