മലപ്പുറം ഉപതെരഞ്ഞെടുപ്പ് ആവേശം കടല്‍ കടന്നും; വോട്ട് ചെയ്യാന്‍ പ്രവാസികളും മടങ്ങി തുടങ്ങി
ജിദ്ദ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ആവേശം കടല്‍ കടന്നു. സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രചാരണം കൊഴുക്കുകയാണ്. വോട്ട് ചെയ്യാനായി നിരവധി പ്രവാസികള്‍ ഇതിനിടെ തന്നെ നാട്ടിലേക്ക് മടങ്ങി തുടങ്ങി. തെരഞ്ഞെടുപ്പിന് കേളിക്കൊട്ട് ഉയര്‍ന്നപ്പോള്‍ തന്നെ ഏപ്രിലില്‍ നാട്ടിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് മണ്ഡലത്തിലെ പ്രവാസി വോട്ടര്‍മാര്‍. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുടെയും കോണ്‍ഗ്രസ് അനുഭാവി പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെയും സി.പി.എമ്മിന്റെ കേരള പ്രവാസി സംഘത്തിന്റെയും നേതൃത്വത്തിലാണ് സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും പ്രചാരണം നടക്കുന്നത്.
പ്രവാസികള്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് തിരിക്കുന്നതും മിക്കവരും ഇവര്‍ നല്‍കുന്ന ടിക്കറ്റിലാണ്. എന്തു വില കൊടുത്തും വോട്ട് നേടും എന്തുവിലകൊടുത്തും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടത്തുക എന്നതാണ് മുസ്‌ലിം ലീഗിന്റെ മുന്നിലുള്ള ലക്ഷ്യം. അതിന് എന്തു ചെലവ് വന്നാലും സഹിക്കുമെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. അന്തരിച്ച ഇ അഹമ്മദ് സി.പി.എം സ്ഥാനാര്‍ഥിക്കെതിരേ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2014ല്‍ ജയിച്ചത്.
ഇതിനിടെ തന്നെ സഊദിയിലെ വിവിധ പ്രവിശ്യകളില്‍ വാര്‍ഡ്, പഞ്ചായത്ത്, നിയോജകമണ്ഡലം തലങ്ങളിലെ ഇടതുവലത് സംഘടനകളും തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി നാട്ടില്‍ സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെടാന്‍ പ്രവര്‍ത്തകരോട് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത ബന്ധുക്കളുടെ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെ ചെയ്യണമെന്ന് ഗള്‍ഫില്‍ നിന്നു വിളിച്ചു പറയണമെന്നാണ് നിര്‍ദേശം. അതേ സമയം വാട്ട്‌സ് ആപ്പ് , മറ്റു സോഷ്യല്‍ മീഡിയ വഴിയും പ്രചാരണത്തിന് പ്രവാസികള്‍ക്കിടയില്‍ തന്നെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഗള്‍ഫ് പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തും തൊഴിലിടങ്ങളിലും തെരഞ്ഞെടുപ്പ് ആവേശം കത്തികയറുകയാണ്. പരസ്പര വാഗ്വാദങ്ങളാണ് മിക്ക താമസസ്ഥലത്തും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തേക്കാള്‍ ലഹരിയാണ് ഗള്‍ഫ് നാട്ടുകളിലെ പ്രചരണ പരിപാടികളെന്നും പ്രവാസികള്‍ പറയുന്നു. അതിനാല്‍ തന്നെ ഓരോ വോട്ട് തങ്ങളുടെ പാര്‍ട്ടികള്‍ക്ക് ചെയ്യാനുള്ള എല്ലാ അടവുകളും എടുത്തു പ്രയോഗിക്കുമെന്നും ഇവര്‍ പറയുന്നു.
കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയുള്ള പാട്ടുകള്‍ ഗള്‍ഫ് നാട്ടുകളില്‍ നിന്ന് ഇതിനിടെ തന്നെ വന്‍ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."