HOME
DETAILS

ഡി.കെയ്ക്കു മുന്നില്‍ മുട്ടുമടക്കി ബി.ജെ.പി അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി നാട്ടിലെത്താം

  
backup
May 04 2020 | 03:05 AM

%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%86%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81


ബംഗളൂരു: സംസ്ഥാനത്ത് നിന്ന് ജന്മനാട്ടിലേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കിയ നടപടി മരവിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ഒരു കോടി രൂപ സംഭാവന നല്‍കിയതോടെയാണിത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറാണ് ചെക്കായി ഒരു കോടി രൂപ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് നല്‍കിയത്. വേണമെങ്കില്‍ കൂടുതല്‍ തുക നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ രാഷ്ട്രീയമായി കോണ്‍ഗ്രസിനു മുന്നില്‍ നിഷ്പ്രഭമായ യെദ്യൂരപ്പ സര്‍ക്കാര്‍ ധൃതിപ്പെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു.
അതിഥി തൊഴിലാളികളെ ഞായറാഴ്ച മുതല്‍ മൂന്നു ദിവസത്തിനിടെ കാശില്ലാതെ നാട്ടിലേക്ക് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബി.എം.ടി.സി, മെജസ്റ്റിക് ബസ് സ്റ്റാന്‍ഡുകളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുക.
ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്നു. ഇതിന് വേണ്ടി സ്‌പെഷല്‍ ബസുകളും ട്രെയിനും ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ബസുകളുടെ സേവനം ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച വരുത്തി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
നൂറുകണക്കിന് തൊഴിലാളികള്‍ സ്വകാര്യ വാഹനങ്ങളില്‍ ബസ് ടെര്‍മിനലുകളില്‍ എത്തി. എന്നാല്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആവശ്യത്തിന് ബസുകള്‍ ഏര്‍പ്പാടാക്കിയില്ല. ഭക്ഷണവും വെള്ളവുമില്ലാതെ നൂറുകണക്കിന് പേരാണ് ടെര്‍മിനലുകളില്‍ വലഞ്ഞുപോയതെന്ന് കോണ്‍ഗ്രസ് വക്താവ് രവി ഗൗഡ പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ദുരിതാശ്വാസ ക്യാംപുകളിലെത്തിയതെന്നാണ് സംസ്ഥാന ലേബര്‍ കമ്മീഷന്റെ കണക്ക്.
അതില്‍ തന്നെ 80,000 അതിഥി തൊഴിലാളികളാണ് ബംഗളൂരുവില്‍ മാത്രം ഉണ്ടായിരുന്നത്. മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് പോകാനാവാതെ വലഞ്ഞിരിക്കുകയായിരുന്നു ഇവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago