ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് വൃക്ക രോഗമെന്ന്
ന്യുഡല്‍ഹി: ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. പാകിസ്താനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ദിവസേന ഡയാലിസിസ് നടത്തി വരികയാണ് അസ്ഹറെന്ന്
പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ സ്ഥീരികരിച്ചതായി പി.ടി.ഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
അല്‍ഖയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മസൂദ് അസ്ഹര്‍. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതില്‍ അസ്ഹര്‍ മുന്നിട്ടിറങ്ങിയുന്നു. 1999 ഡിസംബറില്‍ കാണ്ഡഹാറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയപ്പോള്‍ വിമാനം തിരിച്ചുകിട്ടാനായി ഇന്ത്യ ബന്ധികളാക്കിയവരില്‍ അസ്ഹര്‍ ഉണ്ടായിരുന്നു.
പിന്നീട് പാകിസ്ഥാന്‍ ബന്ധികളാക്കിയ ഇന്ത്യന്‍ സൈനികരെ വിട്ട് കിട്ടുന്നതിന് അസ്ഹര്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യ മോചിപ്പിച്ചു.
അസ്ഹര്‍ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി രംഗത്തെത്തിയിരുന്നു. വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പോലും സാധിക്കാത്ത വിധത്തില്‍ അദ്ദേഹം രോഗിയാണെന്നും ഖുറേഷി അറിയിച്ചു. അതേസമയം റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ കഴിഞ്ഞ നാലു മാസമായി മസൂദ് അസ്ഹര്‍ ചികില്‍സയിലാണെന്ന സൂചനകളും നേരത്തെ ലഭിച്ചിരുന്നു.
അല്‍ഖയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മസൂദ് അസ്ഹര്‍. 1999 ഡിസംബറില്‍ കാണ്ഡഹാറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയപ്പോള്‍ വിമാനം തിരിച്ചുകിട്ടാനായി ഇന്ത്യ ബന്ധികളാക്കിയവരില്‍ അസ്ഹര്‍ ഉണ്ടായിരുന്നു.
അസ്ഹര്‍ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി രംഗത്തെത്തിയിരുന്നു. വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പോലും സാധിക്കാത്ത വിധത്തില്‍ അദ്ദേഹം രോഗിയാണെന്നും ഖുറേഷി അറിയിച്ചു. അതേസമയം റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ കഴിഞ്ഞ നാലു മാസമായി മസൂദ് അസ്ഹര്‍ ചികില്‍സയിലാണെന്ന സൂചനകളും നേരത്തെ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."