ലോകത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ ഓ.ഐ.സി രാജ്യങ്ങളോട് യു.എ.ഇ
അബുദബി: ലോകത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ ഇസ്‌ലാമിക് കൗണ്‍സില്‍ രാഷ്ട്രങ്ങളോട് യുഎഇ. ആവശ്യപ്പെട്ടു. ഇന്ത്യപാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തിരുന്നു.
മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒ.ഐ.സിക്ക് നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യു.എ.ഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പറഞ്ഞു. ഒ.ഐ.സിയുടെ അന്‍പതാം വര്‍ഷം കൂടിയായ ഇത്തവണത്തെ സമ്മേളനത്തില്‍, ഇസ്ലാമിക രാജ്യങ്ങളില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഭീകരവാദവും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ കൈക്കൊള്ളേണ്ട മാര്‍ഗങ്ങളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
സാമ്പത്തികം, മാനവികം, ശാസ്ത്ര സാങ്കേതികം, നിയമം, ഭരണം, തുടങ്ങിയ രംഗങ്ങളിലെല്ലാമുള്ള ഒഐസിയുടെ 2025 പദ്ധതി രൂപരേഖയും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ദശലക്ഷക്കണത്തിന് മുസ്ലിംകളുള്ള രാജ്യം എന്നതിനുപ്പുറം ലോകരാജ്യങ്ങള്‍ക്കിടയില്‍ പുലര്‍ത്തുന്ന ഔന്നിത്യം കൂടിയാണ് അതിഥി രാജ്യമായി ഇന്ത്യയെ പരിഗണിക്കാന്‍ കാരണമെന്ന് ഒ.ഐ.സി വ്യക്തമാക്കി.
ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യക്ക് ലഭിച്ച പരിഗണന ഗള്‍ഫുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തിന്റെ തെളിവെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദി അറേബ്യയും യു.എ.ഇയും തമ്മില്‍ ഇന്ത്യ രൂപപ്പെടുത്തിയ ഏറ്റവും മികച്ച ബന്ധം ഒ.ഐ.സിയിലേക്ക് പരിഗണിക്കപ്പെടാന്‍ രാജ്യത്തിന് സഹായകമായെന്ന് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ടി.എസ് ത്രിമൂര്‍ത്തി, രവീഷ് കുമാര്‍ എന്നിവര്‍ അബൂദബിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."