HOME
DETAILS

പുത്രി

  
backup
March 03 2019 | 01:03 AM

daughtres-fight-after-spm-sunday-prabhaatham-03-03-2019

നെയ്യാറ്റിന്‍കര ഓലത്താന്നി ഇടയില മണ്ണടി റോഡരികത്ത് പുത്തന്‍വീട്ടില്‍ ഡാളി എങ്ങുമെത്താതെ പോയ ഒരു സമരത്തിന്റെ ബാക്കിപത്രമാണ്. നെയ്യാറിനെ കവര്‍ന്നെടുക്കുന്ന മണല്‍മാഫിയകള്‍ക്കെതിരായ ഒറ്റയാള്‍ പോരാട്ടത്തിന്റെ 'ജീവിക്കുന്ന രക്തസാക്ഷി'. മാറിമാറി വന്ന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറുമ്പോഴും അവര്‍ പോരാട്ടം തുടരുകയാണ്

പ്രായം 88. പക്ഷെ ഡാളി ഇന്നും പോരാട്ടത്തിന്റെ കനല്‍വഴികളിലൂടെ യാത്ര തുടരുകയാണ്. നെയ്യാറിനെ കവര്‍ന്നെടുക്കുന്ന മണല്‍ മാഫിയകള്‍ക്കെതിരായ ഒറ്റയാള്‍ പോരാട്ടം. നെയ്യാറ്റിന്‍കര ഓലത്താന്നി ഇടയില മണ്ണടി റോഡരികത്ത് പുത്തന്‍വീട്ടില്‍ ഡാളി എങ്ങുമെത്താതെ പോയ ഒരു സമരത്തിന്റെ ബാക്കിപത്രമാണ്. മാറിമാറി വന്ന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറുമ്പോഴും അവര്‍ക്കു പോരാട്ടം അവസാനിപ്പിക്കാനാകുമായിരുന്നില്ല. കാരണം, ഡാളി ജീവിക്കുന്നത് നെയ്യാറിനു വേണ്ടിയാണ്.
ലോകത്തെ എണ്ണപ്പെടുന്ന ജനിതകമേഖലകളിലൊന്നായ അഗസ്ത്യമലയില്‍നിന്ന് ഉത്ഭവിച്ച് കിലോമീറ്ററുകളോളം കൊടുംവനത്തിലൂടെ ഒഴുകി, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കില്‍ എത്തിച്ചേര്‍ന്ന് പുവ്വാറിനു സമീപം അറബിക്കടലില്‍ സംഗമിക്കുന്ന നദിയാണ് നെയ്യാര്‍. നെയ്യാറ്റിന്‍കരയ്ക്ക് ആ പേരു പോലും ലഭിച്ചത് നെയ്യാര്‍ ആ നാടിനെ വലംവച്ച് ഒഴുകുന്നതു കൊണ്ടുതന്നെയാണ്. നെയ്യാറ്റിന്‍കരയുടെ ജീവനാഡിയാണ് നെയ്യാറെന്നും പറയാം. പക്ഷെ, ആ നെയ്യാര്‍ ഇന്നു മണല്‍മാഫിയകളുടെ കൈയിലാണ്. ആ പുഴയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ഡാളി.

ആരാണ് ഡാളി?
നെയ്യാറ്റിന്‍കര നഗരസഭയിലെ ഓലത്താന്നി വാര്‍ഡില്‍ നെയ്യാറിന്‍ തീരത്താണ് ഡാളിയുടെ ജനനം. നെയ്യാറിലെ തുരുത്തുകളിലൊന്നില്‍ പിറന്ന അവര്‍ നെയ്യാറിന്റെ ഓരോ ചലനങ്ങളും മനസിലാക്കിയാണു വളര്‍ന്നത്. ഇടത്തരം കര്‍ഷകകുടുംബത്തില്‍ പിറന്ന ഡാളിയുടെ മാതാപിതാക്കള്‍ വളരെ മുന്‍പുതന്നെ മരണപ്പെട്ടിരുന്നു.
വിധവയായ അവര്‍ക്കു മക്കളോ മറ്റു ബന്ധുക്കളോ ഇല്ല. ഒരു സഹോദരി മാത്രം. ഒറ്റയ്ക്കുനിന്നാണു കുട്ടിക്കാലം മുതല്‍ ജീവിതത്തോട് മല്ലടിക്കുന്നത്. ആയുര്‍വേദ ആശുപത്രിയില്‍ കുറച്ചുകാലം ചെറിയ ജോലി ചെയ്താണു സഹോദരിയുടെയടക്കം ജീവിതം പുലര്‍ത്തിയത്. അവിടെനിന്നു വിരമിച്ച ശേഷം ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ കൊണ്ടാണ് ഇപ്പോഴത്തെ ജീവിതം.

പോരാട്ട വഴിയിലേക്ക്
നെയ്യാര്‍ തന്നെയാണ് ഡാളിക്ക് പോരാട്ടത്തിന്റെ ചൂട് പകര്‍ന്നത്. ഡാളിയുടെ വീടിനോടു ചേര്‍ന്ന് നെയ്യാറിന്റെ ഇരുകരകളിലും വര്‍ഷങ്ങള്‍ക്കുമുന്‍പ് മണല്‍ മാഫിയ വന്‍തോതില്‍ മണല്‍ഖനനം ആരംഭിച്ചിരുന്നു. തുടക്കത്തില്‍ തന്നെ അതിനെ ഡാളി എതിര്‍ത്തു. പലയിടത്തും പരാതി നല്‍കി. നഗരസഭയിലും തഹസില്‍ദാര്‍ക്കും ഉന്നത റവന്യു അധികൃതര്‍ക്കും നല്‍കിയ പരാതികള്‍ ചവറ്റുകൊട്ടയിലേക്കു തള്ളപ്പെട്ടു.
മണല്‍ മാഫിയ സംഘം രാവും പകലും ഇടതടവില്ലാതെ വള്ളങ്ങള്‍ ഉപയോഗിച്ചു മണല്‍ ഖനനം തുടര്‍ന്നു. കൂടെ ഡാളിയുടെ പോരാട്ടവും ശക്തിപ്പെടുകയായിരുന്നു. പല സന്ദര്‍ഭങ്ങളിലും മാഫിയകളില്‍നിന്നു വധഭീഷണി വരെ നേരിടേണ്ടി വന്നു. അതിനിടെ നെയ്യാറിനെ കീറിമുറിച്ച് വീടും വീട്ടിലേക്കുള്ള വഴിയും മണല്‍ മാഫിയകള്‍ കവര്‍ന്നു കഴിഞ്ഞിരുന്നു. വീട് നെയ്യാറിന് നടുവിലായി. നിലനില്‍പ് എല്ലാ അര്‍ഥത്തിലും ഭീഷണിയിലായതോടെ സമരരംഗത്തുനിന്നു പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു.
ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ കഴിയാന്‍ തരമില്ലാതെ വന്നപ്പോള്‍ അധികാരികള്‍ ഡാളിയെ പലപ്പോഴും സ്ഥലം മാറ്റി. എന്നാല്‍ അവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയാണു പതിവ്. വീട് വിട്ടൊരു നീക്കുപോക്കിനും അവരില്ല. അതിന്റെ നിലനില്‍പ് ഉറപ്പാകുംവരെ പോരാട്ടം തുടരുമെന്നു തന്നെ അവര്‍ വ്യക്തമാക്കി. പൊലിസും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം മണല്‍ മാഫിയകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് ഡാളി നിസഹായതയും രോഷവും കലര്‍ന്ന സ്വരത്തില്‍ പറയുന്നത്.
നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഇടവപ്പാതി മഴസമയം. നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ഡാളിയുടെ വീട്ടിലേക്കുള്ള വഴി പൂര്‍ണമായും അടഞ്ഞു. ഒപ്പം വീടിന്റെ മിക്ക ഭാഗങ്ങളും തകരുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അധികൃതര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഡാളിയെ തിരുവനന്തപുരത്തുള്ള ഒരു അനാഥമന്ദിരത്തില്‍ എത്തിച്ചു മുങ്ങി.
എന്നാല്‍, മാസങ്ങള്‍ക്കുശേഷം ഡാളി ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ തിരിച്ചെത്തി. പക്ഷെ, നെയ്യാറിന്റെ കരയിലെത്തിയ അവര്‍ക്കു വീട്ടില്‍ കയറാനായില്ല. ആ ദിവസം സമീപത്തെ വാര്‍ഡ് കൗണ്‍സിലര്‍ സുനിതയുടെ വീട്ടില്‍ അന്തിയുറങ്ങി. അടുത്ത ദിവസം കൗണ്‍സിലറുടെയും നാട്ടുകാരുടെയും സഹായത്തോടെ നെയ്യാറില്‍ തടികള്‍ കൊണ്ട് താല്‍ക്കാലിക പാലം നിര്‍മിച്ചു സ്വന്തം വീട്ടില്‍ കയറിപ്പറ്റി. പെന്‍ഷന്‍ ലഭിച്ച തുകയും മരങ്ങള്‍ വിറ്റു സ്വരൂപിച്ച പണവും ഉപയോഗിച്ചാണു മണലൂറ്റുകാര്‍ കവര്‍ന്നെടുത്ത നെയ്യാറിനുകുറുകെ മരത്തടികള്‍ ഉപയോഗിച്ചു നാട്ടുകാരുടെ സഹായത്താല്‍ താത്കാലിക പാലം നിര്‍മിച്ചത്. എന്നാല്‍, ഒരിക്കല്‍ നിര്‍മിക്കുന്ന പാലത്തിന് അല്‍പ്പായുസ് മാത്രമേ കാണൂ. പാലം തകരുമ്പോള്‍ പുനര്‍നിര്‍മിക്കുകയാണു പതിവ്. ഇപ്പോള്‍ ഈ ഭാഗം ഡാളിക്കടവ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഈ ഭൂമിയില്‍
കിടന്നുതന്നെ മരിക്കണം
നെയ്യാര്‍ തീരത്തെ വീട് നിലംപൊത്തിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയത് വെള്ളറട വില്ലേജിലെ കുന്നിന്‍ചരുവില്‍ കാടുകയറിയ അഞ്ച് സെന്റ് ഭൂമിയായിരുന്നു. ആ സ്ഥലം ഡാളി ഇന്നുവരെ കണ്ടിട്ടില്ല. കടവരാന്തകളിലും അഭയകേന്ദ്രങ്ങളിലും അന്തിയുറങ്ങി അവര്‍. ഒടുവില്‍ അവശയായി സ്വന്തം വീട്ടില്‍ തന്നെ തിരിച്ചെത്തി കഴിഞ്ഞ വര്‍ഷം. അങ്ങനെ നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നു ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കു ഷീറ്റിട്ടു നല്‍കി.
നെയ്യാറിന്‍തീരത്ത് ഇവര്‍ക്ക് 14 സെന്റ് ഭൂമിയാണുണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് സെന്റ് മാത്രമാണ് അവശേഷിക്കുന്നത്. ബാക്കി മണലൂറ്റുകാര്‍ കവര്‍ന്നെടുത്തു. ആകെ ആശ്രയമായുണ്ടായിരുന്ന കിണര്‍ മണലൂറ്റിനെ തുടര്‍ന്ന് ഇടിഞ്ഞുതാണു. അതോടെ കുടിവെള്ളത്തിനുള്ള മാര്‍ഗവും അടഞ്ഞു.
കഴിഞ്ഞ തുലാവര്‍ഷത്തില്‍ വീണ്ടും വീട്ടിലേയ്ക്കുള്ള നടപ്പാലം നെയ്യാര്‍ വിഴുങ്ങി. വീണ്ടും അധികൃതര്‍ ഡാളിയെ മാറ്റിപ്പാര്‍പ്പിച്ചു. പിന്നീട് തിരിച്ചു വീട്ടിലേയ്ക്കു കയറാന്‍ വഴിയില്ലാതായി. ഇപ്പോള്‍ കാട്ടാക്കടയിലുള്ള പരിചയക്കാരുടെ വീട്ടിലാണു കഴിയുന്നത്. സ്വന്തം മണ്ണില്‍ കിടന്നുതന്നെ മരിക്കണം. അതുമാത്രമാണ് ഇപ്പോള്‍ അവരുടെ ഒരേയൊരു ആഗ്രഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago