മെഗാ യോഗാ പ്രദര്‍ശനം 21ന് പാലക്കാട്
പാലക്കാട്: അന്തര്‍ദേശീയ യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21ന് പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മെഗാ യോഗാ പ്രദര്‍ശനം നടത്തും. കേന്ദ്ര ആയുഷ് മന്ത്രാലയം രാജ്യത്തെ പത്ത് നഗരങ്ങളിലാണ് മെഗാ യോഗാ പ്രദര്‍ശനം നടത്തുന്നത്. സംസ്ഥാന-ജില്ല- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തലങ്ങളിലും കോമണ്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരം യോഗാഭ്യാസം സംഘടിപ്പിക്കും.
നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ രാവിലെ 6.30 ന് നടത്തുന്ന യോഗാ പ്രദര്‍ശനത്തില്‍ മുതിര്‍ന്ന യോഗ ഗുരുക്കന്മാരെ ആദരിക്കും.
ജില്ലയിലെ ജനപ്രതിനിധികള്‍, ജില്ലാ ഭരണകാര്യാലയം, പൊലിസ് കേഡറ്റ്‌സ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, നാഷനല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി., സ്റ്റുഡന്റ്‌സ് പൊലീസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, യുവജന ക്ലബുകള്‍, സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. യോഗാസനങ്ങള്‍ സംബന്ധിച്ച് വിശദമായ ബുക്ക് ലെറ്റ് മ്യൗവെ.ഴീ്.ശി ല്‍ ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."