ലോക്ക്ഡൗണ്‍ കാലത്തെ കശ്മീരിനെ പകര്‍ത്തിയ മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം- കാണാം ചിത്രങ്ങള്‍
മാധ്യമരംഗത്തെ ഏറ്റവും വലിയ പുരസ്‌കാരത്തിന് അര്‍ഹമായി ജമ്മു കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ഫോട്ടോഗ്രാഫര്‍മാരും. കഴിഞ്ഞവര്‍ഷം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാഴ്ച പകര്‍ത്തിയാണ് മൂവരും സമ്മാനാര്‍ഹരായത്.
ശ്രീനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദാര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍ എന്നിവരും ജമ്മു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചന്നൈ ആനന്ദ് എന്നയാളുമാണ് പുരസ്‌കാരത്തിനര്‍ഹരായത്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിലെ ഫോട്ടോജേണലിസ്റ്റുകളാണ് മൂവരും.
പുരസ്‌കാരം നേടിയ ചിത്രങ്ങള്‍
[caption id="attachment_846267" align="alignnone" width="630"] ജമ്മു ആന്റ് കശ്മീര്‍ പൊലിസിന്റെ കവചിത വാഹനത്തിന്റെ ബോണറ്റിലേക്ക് ഉയര്‍ന്ന് പറന്ന് കല്ലെറിയുന്ന മാസ്‌ക് ധാരിയായ കശ്മീരി പ്രതിഷേധക്കാരന്‍. ചിത്രം: ദാര്‍ യാസിന്‍[/caption][caption id="attachment_846270" align="alignnone" width="630"] കരസേനയുടെ മാര്‍ബിള്‍ ബോള്‍ ഏറില്‍ വലതു കണ്ണിന് പരുക്കേറ്റ ആറു വയസുകാരിയായ മുനീഫ നാസിര്‍ എന്ന കശ്മീരി. ചിത്രം: മുഖ്താര്‍ ഖാന്‍[/caption]
[caption id="attachment_846269" align="alignnone" width="630"] ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ നിരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ബി.എസ്.ഫ് സൈനികോദ്യോഗസ്ഥന്‍. ചിത്രം: ചന്നൈ ആനന്ദ്[/caption]
ന്യൂയോര്‍ക്ക് ടൈംസാണ് ഇപ്രാവശ്യം പുലിറ്റ്‌സര്‍ പ്രൈസില്‍ മുന്നിട്ടു നില്‍ക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ടാക്‌സി മേഖലയെപ്പറ്റി ബ്രയാന്‍ എം. റോസെന്‍താല്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിന് അടക്കം മൂന്ന് പ്രൈസുകളാണ് ന്യൂയോര്‍ക്ക് ടൈംസ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."