മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് വി.മുരളീധരന്‍: പിണറായി തെറ്റിദ്ധാരണ പരത്തി അവതാരപുരുഷനാവണ്ടെന്നും മന്ത്രി
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് അനുസരിച്ച്, കൊവിഡ് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശത്തുനിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരേ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
പ്രവാസികള്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പായി കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയില്‍ കോവിഡ് പരിശോധന പോസറ്റീവാണെന്ന് തെളിഞ്ഞാല്‍ ഇവരെ വിമാനത്തില്‍ കയറ്റില്ല. മുഖ്യമന്ത്രി ഇത് സംബന്ധമായി പറഞ്ഞത് അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
വിമാനത്തില്‍ കയറിയ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ മറ്റ് യാത്രക്കാര്‍ക്കും പകരും. ഈ അവസ്ഥ ഇല്ലാതാക്കാനുള്ള സൗകര്യങ്ങളുമായാണ് വിമാനം പുറപ്പെടുക. ലോകരക്ഷകന്റെ അവതാരപുരുഷനാവുകയായിരുന്നു ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയമല്ല തീരുമാനമെടുക്കുന്നത്. ഐ.സി.എം.ആറാണ്്. അന്തിമമായ തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നും വി മുരളീധരന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് അനുസരിച്ച്, കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശത്തുനിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നതെന്നാണ് ഇന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."