കൊച്ചി സ്മാര്‍ട്ട് സിറ്റിയ്ക്കകത്ത് വന്‍ തീപ്പിടുത്തം
കാക്കനാട്: കൊച്ചി സ്മാര്‍ട് സിറ്റിക്കുള്ളില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. കാക്കനാട് നിന്നും ഏലൂരില്‍ നിന്നും അഗ്‌നിശമനസേന യൂണിറ്റുകളെത്തി തീയണക്കാന്‍ ശ്രമിക്കുന്നു. സ്മാര്‍ട് സിറ്റി ഫേസ് ടുവില്‍ ഇരുപത് നിലയുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലാണ് തീപടര്‍ന്നത്.
[video width="352" height="640" mp4="http://suprabhaatham.com/wp-content/uploads/2020/05/vid.mp4"][/video]
ലോക്ക്ഡൗണ്‍ മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്ന കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമാണ് ജോലികള്‍ പുനരാരംഭിച്ചത്. പെയിന്റ് അടക്കമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീ പടര്‍ന്നിരിക്കുന്നത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മുകള്‍ നിലയിലാണ് തീപിടിച്ചത് എന്നതിനാല്‍ തീയണയ്ക്കുന്നത് ശ്രമകരമാണെങ്കിലും ശ്രമങ്ങള്‍ രാത്രി വൈകിയും തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."