HOME
DETAILS
MAL
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു
backup
April 08 2017 | 21:04 PM
വെങ്ങപ്പള്ളി: റോഡ് നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്‍പ്പറ്റ-വെങ്ങപള്ളിയില്‍ റോഡ് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ട പത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് വിഷബാധയേറ്റത്.
കര്‍ണാടക സ്വദേശികളായ മുത്തണ്ണന് (67), കുമാരന് (18), മുത്തുരാജ് (50), കേശവന് (40), കൃഷ്ണന് (58), സുധ (25), ലക്ഷ്മി (33), രാധ (29), പുഷ്പ (35), മാധേഷ് (9) എന്നിവര്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ഉച്ചക്ക് കഞ്ഞി കഴിച്ചതിന് ശേഷമാണ് തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. കഞ്ഞിയില്‍ നിന്നാകാം വിഷബാധയേറ്റതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."