കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: യുവാവ് എക്‌സൈസിന്റെ പിടിയില്‍
കല്ലമ്പലം: വര്‍ക്കലയിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്ന യുവാവ് എക്‌സൈസിന്റെ പിടിയില്‍. ശ്രീനിവാസപുരം എം.ജി കോളനിയില്‍ ഉഷാഭവനില്‍ ലാല്‍ (20) ആണ് പിടിയിലായത്.
കോളജ് കേന്ദ്രികരിച്ച് കഞ്ചാവ് വില്‍പ്പന രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോളജും പരിസര പ്രദേശങ്ങളും എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് യുവാവ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളില്‍ നിന്ന് 20 പൊതി കഞ്ചാവ് പിടിച്ചെടുത്തു.
യുവാവിനെ ചോദ്യം ചെയ്തതില്‍നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കഞ്ചാവിന്റെ മുഖ്യഉറവിടത്തെ കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു.
വര്‍ക്കല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ് സജീവ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിജയകുമാര്‍, സജീര്‍, താരിഖ്, ചന്തു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഞ്ചാവ് കച്ചവടവും ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവും പൊതു ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വര്‍ക്കല എക്‌സൈസ് സര്‍ക്കിള്‍ ഓഫിസില്‍ 0470 269221 എന്ന നമ്പരില്‍ അറിയിക്കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അജിത്ത് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."