അഫ്‌സ്പ ഉണ്ടെന്ന് കരുതി സൈന്യത്തിന് അമിതാധികാരമില്ല: സുപ്രിംകോടതി
ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മണിപ്പൂരില്‍ നടന്ന 1500-ലധികം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേ്യഷിക്കാന്‍ സുപ്രിം കോടതി ഉത്തരവ്.
സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആംഡ് ഫോഴ്‌സ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) നിയമം പ്രാബല്യത്തിലുള്ള സ്ഥലങ്ങളിലാണെങ്കില്‍ പോലും സുരക്ഷാ സേന അമിതാധികാരം ഉപയോഗിക്കരുതെന്നും മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പട്ടാളവും പൊലിസും തങ്ങളുടെ അധികാരം അമിതമായി പ്രയോഗിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളും അന്യേഷണ വിധേയമാക്കണമെന്നും കോടതി പറഞ്ഞു.
മണിപ്പൂരില്‍ നടന്നതെന്ന് കരുതുന്ന 1528 വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ആദ്യം ശേഖരിക്കേണ്ടതുണ്ടെന്നും ശേഷം പ്രസ്തുത സംഭവങ്ങള്‍ ആര് അന്യേഷിക്കണമെന്നതിനെ കുറിച്ച് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ കോടതിയുടെ പക്കലുള്ള 62 കേസുകളാണ് അദ്യം കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഇതിന്മേല്‍ കോടതി ആഗസ്ത് 13-ന് വാദം കേള്‍ക്കും.
മണിപ്പൂരുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ വാദവും കോടതി പരിഗണിച്ചു. കമ്മിഷന്‍ പല്ലില്ലാത്ത പുലിയായി മാറിയെന്നും പ്രത്യേക സംഭവങ്ങളില്‍ അന്വേ്യഷണം നടത്താനും ആശ്വാസധനം നല്‍കാനുമായും ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന കമ്മിഷന്റെ ഉത്തരവുകള്‍ പലപ്പോഴും മണിപ്പൂര്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.
വിഷയം പരിഗണിക്കുമെന്നും കമ്മിഷന് കൂടുതല്‍ അധികാരം നല്‍കാനാവുമോയെന്ന് അന്വേ്യഷിക്കുമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."