ഗോകുലത്തിന് ആശ്വാസ ജയം
കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗോകുലത്തിന് ആശ്വാസ ജയം. സീസണില്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെയാണ് ഗോകുലത്തിന്റെ ജയം. നെരോക്ക എഫ്.സിയെ ഒന്നിനെതിരെ ര@ണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം സ്വന്തം തട്ടകത്തില്‍ വിജയക്കൊടി പാറിച്ചത്.
ഒരുഗോളിന് പിന്നിട്ട് നിന്നശേഷം ര@ണ്ടാംപകുതിയില്‍ ര@ണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ടീം മലബാറിയന്‍സ് ആരാധകരുടെ പ്രതീക്ഷകാത്തത്. നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഫെലിക്‌സ് ചിഡി ഒഡിലിയിലൂടെ (23) നെരോക്ക ആദ്യം ഗോള്‍നേടി. മറുപടിയായി ര@ണ്ടാംപകുതിയുടെ ആദ്യമിനുട്ടില്‍ ക്യാപ്റ്റന്‍ ഡാനിയല്‍ അഡുവിന്റെ ലോംഗ് റെയിഞ്ചറിലൂടെ (46) ഗോകുലം മത്സരത്തിലേക്ക് തിരിച്ചുവന്നു. 82-ാം മിനുട്ടില്‍ മാര്‍ക്കസ് ജോസഫ് ഗോള്‍ കണ്ടെത്തിയതോടെ ഗോകുലം ഒരു ഗോളിന്റെ ലീഡ് നേടി.
13 മത്സരങ്ങള്‍ക്ക് ശേഷമാണ് ഗോകുലം ജയിക്കുന്നത്. ഇതോടെ 19കളിയില്‍ മൂന്ന് ജയമുള്ള ഗോകുലം ഒന്‍പതാംസ്ഥാനത്തേക്കുയര്‍ന്നു. നെരോക്കയെ പരാജയപ്പെടുത്തിയോടെ ലീഗില്‍ നിന്നുള്ള തരംതാഴ്ത്തല്‍ ഭീഷണിയില്‍നിന്ന് ഗോകുലം ഒഴിവായി. പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിച്ച് കൃത്യമായ പദ്ധതിയിലൂടെയായിരുന്നു ഗോകുലം ഇന്നലെ ഇറങ്ങിയത്. പരുക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന ഡാനിയയല്‍ അഡു, മുന്നേറ്റതാരം ചിന്നേഡു ഇമ്മാനുവല്‍ എന്നിവര്‍ ആദ്യഇലവനില്‍ സ്ഥാനം ക@െണ്ടത്തി.
രണ്ട@ാംപകുതിയില്‍ ഗോള്‍മാത്രം ലക്ഷ്യമാക്കിയിറങ്ങിയ ആതിഥേയര്‍ ആദ്യമിനുട്ടില്‍ തന്നെ ഗോള്‍ നേടി സമനില പിടിച്ചു. 82-ാം മിനുട്ടില്‍ മൈതാന മധ്യത്തില്‍ നിന്ന് ര@ണ്ട് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ ഡാനിയല്‍ അഡോ നല്‍കിയ ലോങ്പാസ് കൃത്യമായി സ്വീകരിച്ച മാര്‍ക്കസ് ജോസഫ് പന്ത് വലയിലെത്തിച്ച് ലീഡ് നേടി. മികച്ച പ്രകടനം നടത്തിയ അഡോയാണ് മാന്‍ ഓഫ്ദി മാച്ച്. ഈസീസണിലെ ഗോകുലം കേരള എഫ്.സിയുടെ അവസാന മത്സരം ഈസ്റ്റ്ബംഗാളുമായി ശനിയാഴ്ച വൈകിട്ട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. കിരീടത്തിലേക്ക് കുതിക്കുന്ന ഈസ്റ്റ് ബംഗാള്‍ നിര്‍ണായക മത്സരത്തിനാണ് ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."