HOME
DETAILS

വിദ്യയിലൂടെ വിദ്യാര്‍ഥികള്‍ കരുത്താര്‍ജിക്കണം: ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
March 03, 2019 | 9:16 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf

 


പയ്യന്നൂര്‍: സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമാകാന്‍ അറിവിന് അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാതെ വിദ്യാഭ്യാസംനേടി വിദ്യാര്‍ഥികള്‍ കരുത്താര്‍ജിക്കണമെന്നു സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് നടത്തുന്ന നാഷനല്‍ കാംപസ് കാള്‍ രാമന്തളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളായിരുന്നു ഒരുകാലത്ത് വിദ്യാഭ്യാസ വിപ്ലവത്തിനു നേതൃത്വം നല്‍കിയിരുന്നത്. നമ്മില്‍ നിന്നു പലരും കൈയടക്കിയ ശാസ്ത്ര വിജ്ഞാന മേഖലകള്‍ നമുക്ക് തിരിച്ചുപിടിക്കാന്‍ സാധിക്കണം. ലോകരുടെ പ്രശ്‌നങ്ങള്‍ക്ക് ആത്യന്തിക പരിഹാരം ആത്മീയതയിലാണെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ വ്യക്തമാക്കി.


പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. രാഷ്ട്രത്തിനും സമൂഹത്തിനും ഗുണകരമാകുന്ന പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്ന ഉത്തമ പൗരന്മാരായി മാറണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. അധാര്‍മികതയും അരാജകത്വവും വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ധാര്‍മികതയും സദാചാര ബോധവുമുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയണം. ഇതിനായുള്ള പദ്ധതികളാണു കാംപസ് വിങിന്റെ നേതൃത്വത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും തങ്ങള്‍ വ്യക്തമാക്കി.


പ്രവാചക പ്രണയം ബഷീര്‍ ഫൈസി ദേശമംഗലം, സംഘാടനം സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍, ആദര്‍ശം അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മതേതര കാംപസിലെ മുസ്‌ലിം വ്യക്തിത്വം ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തി.


പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ആധാരമാക്കി നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കു എ.പി ആരിഫലി നേതൃത്വം നല്‍കി. സത്യധാര ചീഫ് എഡിറ്റര്‍ സാദിഖ് ഫൈസി താനൂര്‍, ജൗഹര്‍ കാവനൂര്‍ എന്നിവര്‍ ഇന്റലക്ച്വല്‍ ചര്‍ച്ചയ്ക്കും മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പി. കമാല്‍കുട്ടി, ഡോ. സലീം നദ്‌വി വെളിയമ്പ്ര എന്നിവര്‍ അഡ്മിനിസ്‌ട്രേറ്റീവ് സെഷനും നേതൃത്വം നല്‍കി. ആസിഫ് ദാരിമി പുളിക്കല്‍, റഫീഖ് ചെന്നൈ എന്നിവര്‍ ഖാഫിലാ ട്രെയിനിങ്ങിനു നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ അഭിരുചിക്കും താല്‍പര്യത്തിനുമനുസരിച്ച് തിരഞ്ഞെടുക്കാവുന്ന കാലിഗ്രഫി, സംരംഭകത്വം, ഉന്നത പഠനം എന്നീ സെഷനുകള്‍ ശ്രദ്ധേയമായി. ഷിയാസ് അഹ്മദ്, സവാദ് എന്നിവര്‍ നേതൃത്വം നല്‍കി. വിഖായ ട്രെയിനിങ് സല്‍മാന്‍ ഫൈസി തിരൂര്‍ക്കാടും പാലിയേറ്റിവ് പരിചരണം ഡോ. പി.ടി കബീര്‍ ശ്രീകണ്ഠപുരവും പ്രമേയ പ്രഭാഷണം റഹ്മത്തുല്ല ഖാസിമി മൂത്തേടവും നിര്‍വഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് വമ്പൻ ഓഫറുമായി ഇത്തിഹാദും ഇൻഡിഗോയും; കുറഞ്ഞ ചെലവിൽ നാട്ടിലെത്താം

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് തിരിച്ചടി, ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

Kerala
  •  2 days ago
No Image

'ചികിത്സാ ചെലവ് പ്രദര്‍ശിപ്പിക്കണം'പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഖത്തര്‍ - അസര്‍ബൈജാന്‍ പങ്കാളിത്തത്തിന് പുതു ചുവടുവെപ്പ്

qatar
  •  2 days ago
No Image

പാലക്കാട് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് രക്ഷിതാവ്; മരിച്ചത് വണ്ടിത്താവളം സ്വദേശിയുടെ കുഞ്ഞ്

Kerala
  •  2 days ago
No Image

മുസ്ലിം മന്ത്രിമാര്‍ ഇല്ലാത്തത് മുസ്ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തത് കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

Kerala
  •  2 days ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  2 days ago
No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  2 days ago
No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  2 days ago