HOME
DETAILS

ജനങ്ങളെ വട്ടംകറക്കി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

ADVERTISEMENT
  
backup
April 08 2017 | 22:04 PM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82%e0%b4%95%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97


ശ്രീകണ്ഠപുരം: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ ഇന്നലെ രാവിലെ ആറ് മുതല്‍ പെരുവളത്ത്പറമ്പ് റഹ്മാനിയ എല്‍.പി സ്‌കൂളില്‍ എത്തിയ നൂറുകണക്കിന് കാര്‍ഡുടമകള്‍ കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതിനാല്‍ ദുരിതത്തിലായി.
ഇരിക്കൂര്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതു സംബന്ധിച്ച് പഞ്ചായത്തു കുടുംബശ്രീകള്‍ മുഖേന ആളുകളെ വിവരമറിയിക്കുകയും സ്ലിപ്പ് കൊടുക്കുകയും ചെയ്തിരുന്നു.
 2016ല്‍ ഫോട്ടോയും എല്ലാ അംഗങ്ങളുടെയും ഫിംഗര്‍പ്രിന്റും എടുത്ത ഇന്‍ഷുറന്‍സ് കാര്‍ഡാണ് ഇത്തവണ പുതുക്കുന്നത്.ഇത് സ്വകാര്യ കമ്പനികള്‍ക്ക് കരാറടിസ്ഥാനത്തില്‍ നല്‍കി അവര്‍ അതത് പഞ്ചായത്തുകളില്‍ വാര്‍ഡ് തിരിച്ച് ക്യാംപുകള്‍ വച്ചാണ് ചെയ്യാറുള്ളത്. ഇന്നലെ ഇവിടെ രാവിലെ 10ന് കഴിഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട രണ്ടുപേര്‍ എത്തിയെങ്കിലും അവര്‍ക്ക് രണ്ടുപേര്‍ക്കും ചെയ്യാന്‍ പറ്റാത്ത തരത്തിലായിരുന്നു കാര്യങ്ങള്‍ റേഷന്‍ കാര്‍ഡിലെ മുദ്രപതിപ്പിക്കേണ്ടതും കാര്‍ഡ് പുതുക്കേണ്ടുന്ന സംവിധാനവും ചെയ്യാന്‍ ചുമതലപ്പെട്ടയാള്‍ വളരെ ദൂരത്ത് നിന്ന് വൈകിയതാണ് കാരണമായി പറഞ്ഞത്.  
നാലു ദിവസം മുന്‍പെ നിശ്ചയിച്ച പരിപാടികള്‍ക്ക് ജനങ്ങള്‍ എല്ലാ ക്ലേശങ്ങളും സഹിച്ച് എത്തിചേര്‍ന്നിട്ടും ബന്ധപ്പെട്ടവരുടെ ഉദാസീനതയെകുറിച്ച് അന്വേഷിച്ചപ്പോള്‍ പെട്ടെന്നാണ് ഇവിടെയെത്താന്‍ പറയുന്നതെന്നും ദൂരം താണ്ടിയെത്തുമ്പോഴേക്കും വൈകുന്നതെന്നും തദ്ദേശ വകുപ്പിന്റെ സഹായങ്ങള്‍ വേണ്ടത്ര ലഭിക്കാറില്ലെന്നും ക്യാംപില്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ പറയുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആരോപണം വ്യാജം; നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും, നിവിന്‍ പോളി

Kerala
  •  8 days ago
No Image

സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്; നാലാമത് ദുബൈ വേൾഡ് ചലഞ്ചിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടി

uae
  •  8 days ago
No Image

യുഎഇ; അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ ഇനി പണികിട്ടും; പ്രായപൂർത്തിയാകാത്തവർ ചെയ്‌താലും കോടതി കയറേണ്ടി വരും

uae
  •  8 days ago
No Image

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും ഒമാൻ എസ്.കെ.എസ്.എസ്.എഫ് മീലാദ് ക്യാമ്പയിന് നാളെ തുടക്കം

oman
  •  8 days ago
No Image

സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ്

oman
  •  8 days ago
No Image

ജയിലില്‍ കഴിയുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ എക്‌സൈസ് പിടിയില്‍

crime
  •  8 days ago
No Image

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നടന്‍ നിവിന്‍ പോളിക്കെതിരേ കേസ്

Kerala
  •  8 days ago
No Image

രഞ്ജിത്തിന്റെ രാജി; പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല

Kerala
  •  8 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി 28ന് 

Kerala
  •  8 days ago
No Image

മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

Kerala
  •  8 days ago