HOME
DETAILS

മദ്യം വീട്ടിലെത്തിച്ച് പഞ്ചാബ്; ബംഗാളില്‍ ഒരു ദിവസം നടന്നത് 40 കോടിയുടെ മദ്യക്കച്ചവടം

  
backup
May 07, 2020 | 2:19 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa

 


ചണ്ഡീഗഡ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ കരകയറാന്‍ പ്രധാനമായും ആശ്രയിക്കുന്നത് കുടിയന്മാരെ. പല സംസ്ഥാനങ്ങളും മദ്യഷോപ്പുകള്‍ തുറന്നുകഴിഞ്ഞു. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു കൊടുക്കാന്‍ ഒരുങ്ങുകയാണ് പഞ്ചാബ്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സമീപ പ്രദേശമായ ഡല്‍ഹിയില്‍ മദ്യഷാപ്പുകള്‍ തുറന്നതോടെ ആളുകള്‍ സാമൂഹ്യാകലം പാലിക്കാതെ തടിച്ചുകൂടിയിരുന്നു.
ഔദ്യോഗിക പാസുള്ള ഒരു സംഘത്തിലെ രണ്ടുപേര്‍ക്കാണ് മദ്യം വീടുകളിലെത്തിക്കാന്‍ അനുമതിയുണ്ടാവുക. ഒരാള്‍ക്ക് പരമാവധി രണ്ടു ലിറ്റര്‍ മദ്യമാണ് ലഭിക്കുക. മദ്യഷോപ്പുകള്‍ക്കു പുറത്ത് അഞ്ചിലധികം പേര്‍ തടിച്ചുകൂടരുതെന്നും സാമൂഹ്യാകലം പാലിക്കണം.ജില്ലാ ഭരണകൂടമാണ് ഷോപ്പ് തുറക്കാന്‍ അനുമതി നല്‍കുക. ഷോപ്പുകളില്‍ ശരിയായ അണുനാശം വരുത്തിയിട്ടുണ്ടാവണമെന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നു.മദ്യവില്‍പന പുനരാരംഭിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് പ്രതിദിനം കോടികളാണ് ലഭിക്കുന്നത്. പശ്ചിമ ബംഗാളില്‍ ചൊവ്വാഴ്ച 40 കോടിയുടെ മദ്യമാണ് വിറ്റത്. ബിയറിനും വൈനിനും 30 ശതമാനം വില്‍പന നികുതി ചുമത്താന്‍ കഴിഞ്ഞമാസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. യു.പിയില്‍ മദ്യഷാപ്പുകള്‍ തുറന്ന ആദ്യദിനം തന്നെ 100 കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്. പ്രതിമാസം 3,500 കോടിയുടെ മദ്യം വിറ്റുപോവുന്ന ഡല്‍ഹിയിലാകട്ടെ ഏപ്രിലില്‍ 300 കോടിയുടെ വരുമാനമാണ് മദ്യവില്‍പനയിലൂടെ ലഭിച്ചത്. ഒന്നര മാസത്തിനിടെ സര്‍ക്കാരിന് 645 കോടി നഷ്ടമായി. 2020-21ല്‍ 6279 കോടിയുടെ മദ്യവരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൂര്‍ബിനയ്ക്ക് മുസ് ലിം ലീഗിന്റെ നോട്ടിസ്,  പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടത്; നൂര്‍ബിനയുടേത് കടുത്ത അച്ചടക്ക ലംഘനം

Kerala
  •  3 months ago
No Image

ഇറാൻ ലോകകപ്പിൽ നിന്ന് പിന്മാറിയാൽ യുഎഇ പകരക്കാരായേക്കും; ഫിഫയുടെ നിലപാട് നിർണ്ണായകം

uae
  •  3 months ago
No Image

ഫലസ്തീനികളുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകുന്ന ഇസ്റാഈൽ നീക്കത്തിനെതിരെ യുഎഇയും സഊദിയും ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  3 months ago
No Image

കോളേജിൽ അപവാദ പ്രചാരണം; പ്രൊഫസറുമായി ബന്ധമുണ്ടെന്ന പരിഹാസം സഹിക്കാനാവാതെ 22-കാരി ജീവനൊടുക്കി

crime
  •  3 months ago
No Image

ആം ആദ്മി പാർട്ടിയിൽ പടലപ്പിണക്കം; രാഘവ് ഛദ്ദയെ മാറ്റി, അശോക് മിത്തൽ പുതിയ രാജ്യസഭ ഉപനേതാവ്

National
  •  3 months ago
No Image

നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി, സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

National
  •  3 months ago
No Image

റോഡിൽ അഭ്യാസപ്രകടനം നടത്തിയാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും; കർശന മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  3 months ago
No Image

'ഇറാനെ ബോംബിട്ട് "ശിലായുഗത്തിലേക്ക്" തിരിച്ചയക്കുമെന്ന് ട്രംപ്'; അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിക്ക് മിസൈലുകളാൽ മറുപടി നൽകി ഇറാൻ

International
  •  3 months ago
No Image

ആഗോള മാതൃമരണങ്ങളിൽ മൂന്നിലൊന്നും അഞ്ച് രാജ്യങ്ങളിൽ; നൈജീരിയയ്ക്ക് പിന്നിൽ രണ്ടാമതായി ഇന്ത്യ

National
  •  3 months ago
No Image

വെറും 45 സെക്കന്‍ഡില്‍ യൂറോപ്യന്‍ ഭൂപടം പൂര്‍ത്തിയാക്കി; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തിരുത്തി ചൈനീസ് യുവാവ്

International
  •  3 months ago