HOME
DETAILS
MAL
നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
Web Desk
April 02, 2026 | 7:14 AM
കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂര്‍ബിന റഷീദ്. അതേസമയം, പാര്‍ട്ടി വിടില്ലെന്നും നൂര്‍ബിന അറിയിച്ചു. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയില്‍ അയച്ചുവെന്നും അവര്‍ വ്യക്തമാക്കി.
ഫാത്തിമ തെഹ്ലിയക്കെതിരെയും നൂര്‍ബീന രൂക്ഷവിമര്‍ശനമുന്നയിച്ചു. ഫാത്തിമ തെഹ്‌ലിയ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ടതില്‍ തെറ്റില്ല. പക്ഷേ ഞങ്ങള്‍ക്കും തരണമായിരുന്നു. പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഞ്ചുവര്‍ഷം കൗണ്‍സിലറായി ഭരിച്ച് കാണിക്കട്ടെയെന്നും നൂര്‍ബിന പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ നൂര്‍ബിന റഷീദ് നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."