HOME
DETAILS

ആചാര സംരക്ഷണത്തിനായി നിയമം പാസാക്കും, ഇന്ദിരാ കാന്റീന്‍, ജോബ് വാച്ച് ടവര്‍; ആറ് പ്രധാന ഗ്യാരണ്ടികളുമായി യു.ഡി.എഫ് പ്രകടനപത്രിക

  
Web Desk
April 02, 2026 | 6:24 AM

udf-manifesto-six-key-guarantees-custom-law-indira-canteen-job-watch-tower

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നല്‍കിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം,ക്ഷേമപെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കും. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, ഇന്ദിര കാന്റീന്‍, ജോബ് വാച്ച് ടവര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പ്രകടനപത്രിക. 

പ്രധാന വാഗ്ദാനങ്ങള്‍:

  • ആശാ വര്‍ക്കര്‍മാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കും
  • സംസ്ഥാനത്തെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക അപകട ഇന്‍ഷ്വറന്‍സ്  പരിരക്ഷ
  • മത്സ്യബന്ധന ബോട്ടുകള്‍,  യാത്രാ ബസുകള്‍,  ഓട്ടോറിക്ഷകള്‍, ഉടമസ്ഥര്‍  ഓടിക്കുന്ന ടാക്‌സികള്‍ എന്നിവയ്ക്ക്, കുറഞ്ഞ വിലക്ക് ഇന്ധനം
  • ഐ.ടി അടക്കമുള്ള തൊഴില്‍ മേഖലയിലെ അമിത ചൂഷണം ഒഴിവാക്കാന്‍ ഓഫീസ്, സമയം കഴിഞ്ഞ ശേഷം ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്ന Right to disconnect നടപ്പിലാക്കും.
  • റബറിന് 300രൂപ താങ്ങുവില
  • യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപാവരെ പലിശ രഹിത വായ്പ 
    മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് 
  • അര്‍ഹരായ കുട്ടികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ.ആര്‍. നാരായണന്‍ സ്‌കോളര്‍ഷിപ്പ് , ലോണ്‍ സ്‌കോളര്‍ഷിപ്പ്
  • അങ്കണവാടികളിലെ കുട്ടികള്‍ക്ക് ത്രൈമാസ മെഡിക്കല്‍ ചെക്കപ്പ്
  • ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും
  • ബിപിഎല്‍ കുടുംബങ്ങളിലെ രോഗികള്‍ക്കുള്ള ഡയാലിസിസ് സൗജന്യമാക്കും. ഡയാലിസിസ് രോഗികള്‍ക്കുള്ള തുടര്‍ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.
  • പാചക തൊഴിലാളികള്‍ക്ക് ഓണറേറിയം കൂട്ടും.
  • യുവാക്കള്‍ക്ക് കുടുംബശ്രീ പോലെ യുവശ്രീ.
  • കമ്യൂണിറ്റി കിച്ചന്‍ വിപുലീകരിക്കും. 
  • ഓണ്‍ലൈന്‍ ടാക്‌സി കസ്റ്റമര്‍ കെയര്‍ 24/7 ആക്കാന്‍ നടപടി സ്വീകരിക്കും. 
  • പബ്ലിക് ഹെല്‍ത്ത് കേഡര്‍ സമ്പൂര്‍ണമായി നടപ്പാക്കും. 
  • പോണ്ടിച്ചേരിയിലെ ജിപ്മര്‍ മാതൃകയില്‍ നോ ബില്‍ (ബില്‍ രഹിത) ആശുപത്രികള്‍ സ്ഥാപിക്കും. 
  • കേരളത്തില്‍ മൊബൈല്‍ കീമോതെറപ്പി യൂണിറ്റുകള്‍ സ്ഥാപിക്കും. 
  • നിര്‍ധനരായ കുടുംബത്തിലെ സ്ത്രീകള്‍ക്ക് മാമ്മോഗ്രാം സൗജന്യമാക്കും.
  • നെല്ലിന് 35 രൂപ സംഭരണ വില നല്‍കാനും പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.

 

The United Democratic Front (UDF) has unveiled its election manifesto featuring six major guarantees, including a law to protect customs and traditions, the introduction of Indira Canteens, and the establishment of Job Watch Towers. The manifesto focuses on welfare initiatives, employment monitoring, and cultural preservation, aiming to appeal to a broad section of voters ahead of the elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവനെ രക്ഷിപ്പെടുത്തി': ഇറാന്‍ വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ ജീവനക്കാരനെ കണ്ടെത്തിയെന്ന് ട്രംപ്

National
  •  4 days ago
No Image

വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീലിയൻ സൂപ്പർതാരം; ഞെട്ടലിൽ ഫുട്ബോൾ ലോകം

Football
  •  4 days ago
No Image

വഴിതെറ്റിയെന്നറിയച്ച് ഹോംസ്റ്റേയിലേക്ക് അവസാന ഫോണ്‍ കോള്‍: കുടകില്‍ ട്രക്കിങ്ങിനിടെ കാട്ടില്‍ അകപ്പെട്ടുപോയ ശരണ്യയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു

Kerala
  •  4 days ago
No Image

വോട്ടിനായി ബി.ജെ.പി കിറ്റുകള്‍ നല്‍കിയെന്ന പരാതി; പൊലിസ് കേസെടുത്തു, കിറ്റുകള്‍ ഇലക്ഷന്‍ സ്‌ക്വാഡ് പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

കുന്ദമംഗലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോടൻ പോരിന് കടുപ്പമേറെ

Kerala
  •  4 days ago
No Image

വിമാന നിരക്കിലെ വർധനവ്; പ്രവാസികൾക്ക് സങ്കടവോട്ട്

Kerala
  •  4 days ago
No Image

വാക്കുകളിൽ തീർച്ചയും മൂർച്ചയും; ഒരേയൊരു 'ക്യാപ്റ്റൻ'  

Kerala
  •  4 days ago
No Image

ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ഏക സിവിൽ കോഡ് ഭരണഘടനാ വിരുദ്ധം: മുസ്ലിം വ്യക്തിനിയമ ബോർഡ്

National
  •  4 days ago
No Image

'ആദ്യം വീടുകൾ ഇടിച്ചുനിരത്തി, ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കി'; അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഭയപ്പെട്ടത് സംഭവിക്കുന്നു

National
  •  4 days ago