പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം: വിദ്യാര്‍ഥി പിടിയില്‍
മലപ്പുറം: പ്ലസ്ടു സേ പരീക്ഷയില്‍ സുഹൃത്തിനുവേണ്ടി ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥി പിടിയില്‍. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നെല്ലിപ്പാക്കുണ്ട് അബ്ദുല്‍ വാഹിദാ (18) ണ് പയ്യോളി പൊലിസിന്റെ പിടിയിലായത്. പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസെടുത്തത്.
സുഹൃത്തിനെ പരീക്ഷയ്ക്കയച്ച വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കും. മാണിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന പ്ലസ്ടു സോഷ്യോളജി സേ പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ഹാള്‍ ടിക്കറ്റിലുള്ള രജിസ്റ്റര്‍ നമ്പറും ഉത്തരക്കടലാസില്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നു ഇന്‍വിജിലേറ്റര്‍ ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം ശ്രദ്ധയില്‍പെട്ടത്.
കൈയിലുള്ള ഹാള്‍ ടിക്കറ്റിലെ നമ്പറിനു പകരം കഴിഞ്ഞ വര്‍ഷം പരീക്ഷയെഴുതിയ ഹാള്‍ ടിക്കറ്റിലെ തന്റെ രജിസ്റ്റര്‍ നമ്പര്‍ ഉത്തരക്കടലാസില്‍ എഴുതുകയായിരുന്നു. സുഹൃത്തിന്റെ പടം പറിച്ചെടുത്ത് പകരം സ്വന്തം പടം ഒട്ടിച്ചാണ് വാഹിദ് പരീക്ഷ എഴുതിയതാനെത്തിയത്. വാഹിദിനെ കോടതിയില്‍ ഹാജരാക്കി. ഈ വിദ്യാര്‍ഥി പ്ലസ്ടു പരീക്ഷ നേരത്തെ പാസായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."