'നിയമവ്യവസ്ഥ സമ്പന്നര്‍ക്കുവേണ്ടി മാത്രം ചലിക്കുന്നു'
ന്യൂഡല്‍ഹി: രാജ്യത്തെ നിയമസംവിധാനം സമ്പന്നര്‍ക്കും ശക്തിയുള്ളവര്‍ക്കും വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാലത്ത് ന്യായാധിപന്മാര് ദന്തഗോപുരങ്ങളില്‍ കഴിയാതെ തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്ത് നടക്കുന്നതെന്തെന്ന് തിരിച്ചറിയണമെന്നും സുപ്രിംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത.
വിരമിക്കുന്ന വേളയില്‍ സുപ്രിം കോടതി ബാര്‍ അസോസിയേഷന് നല്കിയ യാത്രയയപ്പ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. സമ്പത്തും അധികാരവുമുള്ളവര്‍ക്ക് തനിക്ക് അനുകൂലമായ വിധി ലഭിക്കുന്നതുവരെ മേല്‍ക്കോടതികളെ സമീപിക്കാന്‍ കഴിയുന്നു. അതേസമയം മേല്‍ക്കോടതികളെ സമീപിക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവരുടെ വിചാരണ അനന്തമായി നീണ്ടുപോവുകയും ചെയ്യുന്നു. മറുഭാഗത്ത് സമ്പന്നന് ജാമ്യം ലഭിച്ചാല്‍ സുപ്രിം കോടതിയെ സമീപിച്ച് വിചാരണ നീട്ടിക്കൊണ്ടുപോകാനാവുന്നു.
ജഡ്ജിമാര്‍ക്ക് സ്വതന്ത്രമായി നിര്‍ഭയത്വത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ജുഡീഷ്യറിയില്‍ അനിവാര്യമാണെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."