HOME
DETAILS
MAL
ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം; ബി.ജെ.പി നേതാവടക്കം നാലു പേര്‍ അറസ്റ്റില്‍
backup
May 08 2020 | 05:05 AM
തൃശൂര്‍: തൃശ്ശൂരില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം. സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പെടെ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ഭാഗവത പാരായണത്തില്‍ 100 ലേറെ ആളുകള്‍ പങ്കെടുത്തതായാണ് വിവരം. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനാണ് എരുമപ്പെട്ടി പൊലിസ് കേസെടുത്തത്.
രാവിലെ 7.30 ന് ആയിരുന്നു സംഭവം. വിവരം ലഭിച്ച പൊലിസ് സ്ഥലത്തെത്തിയതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷം ക്ഷേത്രം അടച്ചിരുന്നില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."