ആര്‍ദ്രം മിഷന്‍: ആരോഗ്യ സ്ഥിതി വിവരശേഖരണവും രോഗനിര്‍ണയ ക്യാംപും നടത്തി
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ കുണ്ടറ മണ്ഡലത്തില്‍ നടപ്പാക്കുന്ന ഇടം പദ്ധതിയുടെയും ഭാഗമായുള്ള ആരോഗ്യ സ്ഥിതി വിവരശേഖരണവും രോഗനിര്‍ണയ ക്യാംപും കുണ്ടറ കേരളപുരം പടിഞ്ഞാറ് ലക്ഷംവീട് കോളനിയില്‍ നടന്നു.
കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില യു.എന്‍.എ.ഐ ആസ്പയര്‍ ചാപ്റ്ററും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഡിസ്ട്രിക്ട് എന്‍.സി.ഡി ക്ലിനിക്കും ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജും സംയുക്തമായി തദ്ദേശഭരണ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് ഉദ്ഘാടനംചെയ്തു.
യു.എന്‍.എ.ഐ ആസ്പയര്‍ അധ്യാപക പ്രതിനിധി പ്രഫ. എം. അല്‍ത്താഫ് അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ഹരികുമാര്‍ ക്യാംപിനെക്കുറിച്ച് വിശദീകരിച്ചു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. പ്രസന്നകുമാര്‍, അംഗം ബിന്ദു ജയരാജ്, ടി.കെ.എം കോളജ് പ്രതിനിധികളായ ഡോ. മുനീര്‍ ഷൗക്കത്ത്, പ്രഫ. എം.അല്‍ത്താഫ്, കേരള ഫോറം ഓണ്‍ യുണൈറ്റഡ് നേഷന്‍സ് അക്കാദമിക് ഇംപാക്ട് ചെയര്‍മാന്‍ ആസിഫ് അയൂബ്, ജനറല്‍ സെക്രട്ടറി ഗോകുല്‍ സുരേഷ്, ജോയിന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുഹമ്മദ് അഫ്‌സല്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമുള്‍പ്പെടുന്ന 20 അംഗ സംഘം ആരോഗ്യ സ്ഥിതി വിവരശേഖര, രോഗനിര്‍ണയ സേവനങ്ങള്‍ നിര്‍വഹിച്ചു. യു.എന്‍.ഐ ആസ്പയറിന്റെ സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ അക്ഷയ് സുനിലിന്റെ നേതൃത്വത്തില്‍ അന്‍പതോളം വിദ്യാര്‍ഥികള്‍ സന്നദ്ധ സേവനം നടത്തി. കുട്ടികളുടെ പരിശോധനയ്ക്കായി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."