പാളക്കൊല്ലിയിലും ചണ്ണോത്തുകൊല്ലിയിലും കാട്ടാനശല്യം രൂക്ഷം
പുല്‍പ്പള്ളി: വേനല്‍ കനത്തതോടെ വനാതിര്‍ത്തി പ്രദേശങ്ങളായ പാളക്കൊല്ലിയിലും ചണ്ണോത്തുകൊല്ലിയിലു കാട്ടാനശല്യം രൂക്ഷമായി.
വരള്‍ച്ചയുടെ പിടിയിലമര്‍ന്ന കര്‍ണാടക വനത്തില്‍നിന്നു തീറ്റയും വെള്ളവും തേടി ഇറങ്ങുന്ന ആനകളാണ് കബനി കടന്നു കൃഷിയിടങ്ങളില്‍ എത്തുന്നത്. കൃഷിയിടങ്ങളില്‍ കനത്ത നാശമാണ് ആനകള്‍ വരുത്തുന്നത്. വാഴ, കപ്പ, തെങ്ങ്, കമുക് കൃഷികളാണ് കൂടുതലും നശിപ്പിക്കുന്നത്. ചണ്ണോത്തുകൊല്ലിയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ ആനകള്‍ മുല്ലശേരി സന്തോഷിന്റെ വിളവെടുപ്പിനു പാകമായ വാഴത്തോട്ടം പൂര്‍ണമായും നശിപ്പിച്ചു. ആനശല്യം വര്‍ധിച്ചത് ജനങ്ങളെ ഭീതിയിലാക്കി. രാത്രി വീടിനു പുറത്തിറങ്ങാന്‍ ഭയക്കുകയാണ് പലരും. നാതിര്‍ത്തിയിലെ വൈദ്യുത വേലിയും ആനപ്രതിരോധക്കിടങ്ങുകളും തകര്‍ന്നതു ആനശല്യം വര്‍ധിച്ചതിനു കാരണമാണെന്നു നാട്ടുകാര്‍ പറയുന്നു. ഉദയക്കര-ചേകാടി റോഡിലെ തകര്‍ന്ന ഗെയ്റ്റ് നന്നാക്കാത്തത് പാളക്കൊല്ലിയില്‍ ആനശല്യത്തിനു ആക്കം കൂട്ടുന്നുണ്ട്. ആനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ വാച്ചര്‍മാരെ നിയമിക്കാന്‍ വനം-വന്യജീവി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."