ബില്ല് അടച്ചില്ല; കെ.എസ്.ഇ.ബി കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരി
വെണ്ണിയോട്: വൈദ്യുതി ബില്ലടച്ചില്ല. കോട്ടത്തറ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. പഞ്ചായത്തിലെ കരിഞ്ഞകുന്ന്, വാളല്‍, മാടക്കുന്ന്, കുറുമ്പാലകോട്ട, വെണ്ണിയോട്, കാരക്കുന്ന്, മൈലാടി പ്രദേശങ്ങളിലേ നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പദ്ധതിയുടെ വെദ്യുതി ബില്ലാണ് കുടിശ്ശികയായത്.
വെണ്ണിയോട് വലിയ പുഴയിലെ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തേയാണ് ഇവരെല്ലാം ആശ്രയിക്കുന്നത്. എന്നാല്‍ ബില്ലിനത്തില്‍ പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ കുടിശികയാണ് നല്‍കാനുള്ളതത്രെ. നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിപ്പോയത്. ഇതുമൂലം നിരവധി കുടുംബങ്ങുളുടെ കുടിവെള്ളമാണ് മുട്ടിയിരിക്കുന്നത്. അധികൃതരുടെ അനാസ്ഥ മൂലം ഒരു പ്രദേശത്തെ ജനതയുടെ കുടിവെള്ളം മുട്ടിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. വേഗത്തില്‍ വൈദ്യുതി ഇനത്തില്‍ പഞ്ചായത്ത് കുടിശ്ശിക വരുത്തിയ തുക കൊടുത്ത് തീര്‍ത്ത് കുടിവെള്ള കണക്ഷന് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."