വാഗ്ദാന ലംഘനമാണ് മോദിയുടെ മുഖമുദ്രയെന്ന്
കൊല്ലം: വാഗ്ദാന ലംഘനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖമുദ്രയെന്ന് സി.പി.ഐ സംസ്ഥാന എക്സി. അംഗം കെ.ആര് ചന്ദ്രമോഹനന്. മോദി ഭരണത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ സി.പി.ഐ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റോഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണം കണ്ടുകെട്ടുമെന്നും കള്ളപ്പണക്കാരെ കൈയാമം വയ്ക്കുമെന്നും പറഞ്ഞ് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് കുടചൂടുകയാണ്. വഴിപിഴച്ച സാമ്പത്തികനയങ്ങള്‍ കാരണം ജനങ്ങളും ദുരിതം ഏറ്റുവാങ്ങുന്നു. ഇതിനെതിരേ മുഴുവന്‍ ജനവിഭാഗങ്ങളും എതിര്‍പ്പിന്റെ പാതയിലാണെന്നും ചന്ദ്രമോഹനന് പറഞ്ഞു. ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന് അധ്യക്ഷനായി. സംസ്ഥാന കൗണ്‍സിലംഗം ആര്. വിജയകുമാര്‍, സംസ്ഥാന എക്സി. അംഗം ജെ. ചിഞ്ചുറാണി സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ബോട്ടുജട്ടിയില്‍ കേന്ദ്രീകരിച്ച് അവിടെ നിന്ന് പ്രകടനമായാണ് ചിന്നക്കട ഹെഡ്പോസ്റ്റോഫിസിലേയ്ക്ക് നീങ്ങിയത്.പ്രകടനത്തിനും ധര്‍ണയ്ക്കും പി.എസ് സുപാല്‍, ആര്. രാജേന്ദ്രന്, ഡോ. ആര്. ലതാദേവി, ജി. ലാലു, എച്ച്. രാജീവന്, ശിവശങ്കരന് നായര്‍, കെ.എസ് ഇന്ദുശേഖരന്‍ നായര്‍, എസ്. വേണുഗോപാല്‍, രമേശന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."