HOME
DETAILS

ജില്ലയിലെ റോഡുകളുടെ വികസനത്തിന് രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി: മന്ത്രി

  
backup
June 21 2018 | 04:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8

 


കൊട്ടാരക്കര: കൊല്ലം ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനും നവീകരണത്തിനുമായി രണ്ടായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കൊട്ടാരക്കര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മ്മിക്കുന്ന റിങ് റോഡിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും മറ്റ് നവീകരിച്ച റോഡുകളുടെ ഉദ്ഘാടനവും നെടുവത്തൂര്‍ പ്ലാമൂട് ജങ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പ് അര്‍ഹമായ പ്രാധാന്യമാണ് ജില്ലയ്ക്കും കൊട്ടാരക്കര മണ്ഡലത്തിനും നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പിലാക്കിയത്. അടിസ്ഥാന വികസന ഫണ്ടും ബജറ്റ് തുകയും ചേര്‍ത്താണ് ജില്ലയ്ക്കായി തുക അനുവധിച്ചത്.
ആകെ 1750 കോടി രൂപയാണ് അനുവധിച്ചിട്ടുള്ളത്. ദേശീയപാത നാലുവരി ആക്കുന്നതിനായി 100 കോടി രൂപയും അനുവധിച്ചിട്ടുണ്ട്. ചടയമംഗലം എനാത്ത് വരെയുള്ള ഭാഗത്തെ നവീകരണത്തിനായി 40 കോടി രൂപയും വകയിരിത്തിയിട്ടുണ്ട്. തിരുവനന്തപുരം പത്തനംതിട്ട മലയോര പാത നിര്‍മാണം ഉടന്‍ ആരംഭിക്കും. അതിനായി 200 കോടി രൂപയാണ് കണക്കാക്കുന്നത്. ഈ വികസന പദ്ധതികളെല്ലാം കൊട്ടാരക്കര മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്.
മണ്ഡലത്തിനായി 225 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കൊട്ടാരക്കരയ്ക്ക് അര്‍ഹമായ പ്രാധാന്യം പൊതുമരാമത്ത് വകുപ്പ് നല്‍കുന്നുണ്ട്. അതിന് വേണ്ടിയുള്ള എം.എല്‍.എയുടെയും എം.പിയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നവീകരിച്ച നെടുവത്തൂര്‍ പുത്തൂര്‍, മൂര്‍ത്തിക്കാവ് - മനക്കര കാവ് റോഡുകളുടെ നിര്‍മാണ സമര്‍പ്പണവും കൊട്ടാരക്കര മുനിസിപാലിറ്റി നെടുവത്തൂര്‍ മൈലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന റിങ് റോഡിന്റെ ഒന്നാം ഘട്ട നിര്‍മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.അയിഷാ പോറ്റി എം.എല്‍.എ അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എം.പി, പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍, ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. പുഷ്പാനന്തന്‍, ആര്‍. രശ്മി, നഗരസഭാധ്യക്ഷ ബി. ശ്യമളയമ്മ, നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ശ്രീകല, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി ബിനു, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി വിശ്വ പ്രകാശ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  17 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  17 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  17 days ago