HOME
DETAILS

ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാഷണം: ബി.ജെ.പി നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍

  
backup
May 09 2020 | 02:05 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97

 


എരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കുഴി ചെമ്പ്രയൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്താന്‍ ഒത്തുകൂടിയ ബി.ജെ.പി നേതാവും പൂജാരിയും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ എരുമപ്പെട്ടി പൊലിസ് കേസെടുത്തു. ഇതില്‍ നാലു പേരെ അറസ്റ്റ് ചെയ്തു.
ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ. ചന്ദ്രന്‍ (68), തെക്കേടത്ത് മന നാരായണന്‍ (47), കിഴക്കേ പുരയ്ക്കല്‍ ഗോപി(58), താഴത്തേ പുരയ്ക്കല്‍ സുധനന്‍ (60) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇന്നലെ രാവിലെ ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് പരിശോധന നടത്തിയത്.
പൊലിസ് എത്തുമ്പോള്‍ പൂജാരി ഉള്‍പ്പടെ മൊത്തം ഏഴു പേരാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. അതില്‍ രണ്ടു പേര്‍ ഓടിപ്പോയതായി പൊലിസ് പറയുന്നു. അറസ്റ്റിലായവര്‍ക്കു പുറമെ പൂജാരി രാമനും കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. അതേസമയം ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടത്തിയെന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്ര കമ്മറ്റി സെക്രട്ടറി കെ.ബി സനൂപ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറിന് തീ പിടിച്ചു; നാട്ടുകാർ ഇടപ്പെട്ടത്തിനാൽ വലിയോരു അപകടം ഒഴിവായി

Kerala
  •  a month ago
No Image

ഗള്‍ഫ് തൊഴിലവസരങ്ങള്‍; യുവാക്കള്‍ക്ക് വമ്പന്‍ സാധ്യതകള്‍

uae
  •  a month ago
No Image

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

National
  •  a month ago
No Image

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

യുഎഇ ജോലികള്‍; ശമ്പളം കൂടാതെ ലഭിക്കുന്ന പ്രധാനപ്പെട്ട 7 കമ്പനി ആനുകൂല്യങ്ങള്‍

uae
  •  a month ago
No Image

തിരുവനന്തപുരം;15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് ജവാന് ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

തോൽവികളിൽ കരകയറാതെ സിറ്റി

Football
  •  a month ago
No Image

ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരായ സൈബർ ആക്രമണം; കേസെടുത്ത് എറണാകുളം സൈബർ പൊലീസ്

Kerala
  •  a month ago
No Image

തങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും; അബിൻ വർക്കി

Kerala
  •  a month ago
No Image

കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ ഭൂമി കൈയേറിയതായി പരാതി

Kerala
  •  a month ago