HOME
DETAILS

ജപ്പാന്‍ ജ്വരം: ചെരണ്ടത്തൂരില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതം

  
backup
June 21 2018 | 05:06 AM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d

 

വടകര: ജപ്പാന്‍ ജ്വരം ബാധിച്ച് സ്ത്രീ മരിച്ച മണിയൂര്‍ ചെരണ്ടത്തൂരില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
സോണല്‍ എന്റമോളജി യൂനിറ്റിലെ കെ. അഞ്ജുവിശ്വനാഥിന്റേയും ജില്ലാ മലേറിയാ ഓഫിസര്‍ കെ. പ്രകാശ്കുമാറിന്റേയും നേതൃത്വത്തില്‍ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ ജപ്പാന്‍ ജ്വരം പടര്‍ത്തുന്ന കൊതുകിന്റെ കൂത്താടികളെ കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.ബാബു, സലിം പി. മണിമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാനൂറിലധികം വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിട നശീകരണവും ബോധവല്‍കരണവും നടത്തി.
ചൊവ്വാഴ്ച വൈകിട്ട് പ്രദേശത്ത് ഫോഗിങ് നടത്തുകയും ചെയ്തു. ബുധനാഴ്ച മുതല്‍ ഒരു മാസത്തോളം പ്രദേശം നിരീക്ഷണവിധേയമാക്കും. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മരുന്ന് തളിക്കല്‍, സ്‌പ്രേയിങ്ങ്, ജൈവ കീടാണു നിക്ഷേപം എന്നിവ നടത്തും. തുടര്‍ന്ന് ഗൃഹസന്ദര്‍ശനം, രോഗ ലക്ഷണമുള്ളവരുടെ രക്ത പരിശോധന, ബോധവല്‍കരണം എന്നിവയും സംഘടിപ്പിക്കും.
ഇന്നലെ വൈകിട്ട് പഞ്ചായത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. മെഡിക്കല്‍ ഓഫിസര്‍മാരും ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്തംഗങ്ങളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. അടിയന്തിരമായി പ്രദേശത്ത് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ ജലസ്രോതസുകളില്‍ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാന്‍ മത്സ്യങ്ങളെ നിക്ഷേപിക്കും. ഇന്ന് വൈകിട്ട് മൂന്നിന് ചെരണ്ടത്തൂര്‍ എം.എല്‍.പി സ്‌കൂളില്‍ പ്രദേശത്തെ ജനങ്ങളെ വിളിച്ചുചേര്‍ത്ത് പ്രത്യേക ബോധവല്‍കരണ ക്ലാസെടുക്കും. മണിയൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സ്‌ക്വാഡുകള്‍ എത്തി ബോധവല്‍കരണം നല്‍കും. ജപ്പാന്‍ ജ്വരം തിരിച്ചറിഞ്ഞതിനുശേഷം മരിച്ച സ്ത്രീയുടെ പ്രദേശമടങ്ങുന്ന വാര്‍ഡില്‍ ആശാവര്‍ക്കര്‍മാര്‍ വീടുകള്‍ കയറിയിരുന്നു. ശക്തമായ മഴയായതിനാല്‍ ഫോഗിങ് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. മഴമാറുന്നതിനനുസരിച്ച് ഇത് നടത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താനും യോഗം തീരുമാനിച്ചു. പ്രദേശത്തെ രോഗം പരത്താനുള്ള കൊതുകിന്റെ സാന്ദ്രത ബ്രിട്ടോ ഇന്‍ഡക്‌സ് അറുപത് ശതമാനത്തിന് മുകളില്‍ കടന്ന
സാഹചര്യത്തില്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തും. അതേസമയം വരുന്ന രണ്ട് ആഴ്ച മറ്റാര്‍ക്കെങ്കിലും പനി ഉള്‍പ്പടെയുള്ള രോഗം ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെകെ ബാബു ഇതുവരെ ആരോഗ്യ വകുപ്പ് കൈകൊണ്ട നടപടികള്‍ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ബാലന്‍, സെക്രട്ടറി കെ മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി ബാലന്‍, പി ഷൈമ, ആനന്ദവല്ലി, കെവി സത്യന്‍, പി ഗീത, പി.ടി.കെ രമ, പഞ്ചായത്ത് മെമമ്പര്‍മാര്‍, പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പാര്‍വ്വതി, ആയുര്‍വ്വേദ ഡോ. ശ്രുതി, ഹോമിയോ ഡോക്ടര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ചെരണ്ടത്തൂരിലെ ചെറിയ ആറ്റുപുറത്ത് കുഞ്ഞിപാത്തു (68) ആണ് ജപ്പാന്‍ജ്വരം ബാധിച്ച് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 26 ന് പനി, ചര്‍ദ്ദി, തലവേദന, ബോധക്ഷയം എന്നിവയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ജൂണ്‍ രണ്ടിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിപ്പാത്തു തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചില്‍ പരിശോധക്ക് അയച്ച ശേഷം ലഭിച്ച പരിശോധന റിപ്പോര്‍ട്ടിലാണ് ജപ്പാന്‍ ജ്വരമാണെന്ന് സ്ഥീരീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago