നേട്ടത്തിന്റെ പുതുവെട്ടവുമായി ജില്ല
രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള സംഘടനകള്‍ക്ക് തലസ്ഥാനത്ത് സമാപിക്കുന്ന ജാഥകള്‍ തുടങ്ങാനുള്ള നാട്...
കലാപങ്ങളുടെ കലിയടങ്ങാത്ത പ്രദേശം...
വിദ്യാഭ്യാസ നിലവാരത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ജില്ല...
വികസനം പേരിനു പോലും പടികടന്നെത്താത്ത ജില്ലകളിലൊന്ന്...
എന്നിങ്ങനെയാണു കാസര്‍കോടിനെ കുറിച്ചു പുറംലോകമറിയുന്ന ചിത്രവും കാസര്‍കോടിന്റെ അനുഭവവും...
എന്നാല്‍ സാധ്യതകളും കഠിനാധ്വാനവും കൂടിയായാല്‍ കേരളത്തിനു തന്നെ മാതൃകയാവാമെന്നു കാസര്‍കോട് നിരവധി തവണ തെളിയിച്ചിട്ടുണ്ട്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2016-17 വര്‍ഷത്തെ ഫണ്ട് ചെലവഴിക്കുന്ന കാര്യത്തില്‍ ഇക്കുറി മറ്റു ജില്ലകള്‍ക്കു മാതൃകയായിരിക്കുകയാണ് കാസര്‍കോടെ ഏതാനും തദ്ദേശ സ്ഥാപനങ്ങള്‍...
ആവശ്യത്തിനു ജീവനക്കാരില്ലാഞ്ഞിട്ടും പദ്ധതി നിര്‍വഹണത്തില്‍ നേരിട്ട നിരവധി തടസ്സങ്ങളും മറികടന്നു കേരളത്തിനു മാതൃകകളായ തദ്ദേശ സ്ഥാപനങ്ങളെയും അതിനു നേതൃത്വം കൊടുത്ത മികവിന്റെ സാരഥികളെയും പരിചയപ്പെടുത്തുകയാണ് ഇത്തവണ 'വടക്കന്‍ കാറ്റ് '...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."