മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലയോര പാതകളില്‍ മണ്ണിടിച്ചിലും ഗതാഗത തടസങ്ങളും
തൊടുപുഴ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലയോര പാതകളില്‍ മണ്ണിടിച്ചിലും ഗതാഗത തടസങ്ങളും ഏറുന്നു.
കനത്ത മഴയില്‍ വെള്ളം ഒലിച്ചിറങ്ങി കുതിര്‍ത്തിരിക്കുന്ന തിട്ടകളാണ് ഇടിയുന്നത്. ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയില്‍ കരിമണല്‍ പൊലിസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ ആഡിറ്റ് നാലില്‍ മണ്ണിടിഞ്ഞ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയായിരുന്ന സംഭവം. റോഡിന്റെ ഇടതുവശത്ത് നിന്നും കല്ലും മണ്ണും മരവും താഴേക്ക് പതിച്ചു. നാട്ടുകാരും കരിമണല്‍ പൊലിസും കോതമംഗലത്തു നിന്നും എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണ്ണ് നീക്കി 10 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.
ഇപ്പോള്‍ ഒരു ബസിന് കടന്നു പോകാന്‍ കഴിയും. റോഡിലേക്ക് വിണു കിടക്കുന്ന പാറക്കലും മണ്ണും ഒരു ഭാഗത്ത് മാത്രം മാറ്റി അടിയന്തിരമായി ഗതാഗതം പുനരാരംഭിക്കുകയായിരുന്നു. പൂര്‍ണ്ണമായി മണ്ണ് നീക്കം ചെയ്യത്തതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തി പിന്നിലേക്ക് എടുത്തശേഷമാണ് സൈഡ് നല്‍കുന്നത്.
ഇടുക്കിയില്‍ നിന്നും എറണാകുളത്തിനുള്ള പ്രധാന പാത നേര്യമംഗലം വരെ പലയിടത്തും വനമേഖലകള്‍ കടന്നാണ് പോകുന്നത്. എറണാകുളത്തുനിന്നും കട്ടപ്പന കുമളി ഭാഗങ്ങളിലേക്ക് നിരവധി രാത്രി സര്‍വ്വീസുകളുണ്ട്. പനംകുട്ടിക്കും തട്ടേക്കണ്ണിക്കുമിടയില്‍ ജനവാസ മേഖലകളില്ലാത്ത പ്രദേശങ്ങളില്‍ കൂടിയാണ് പാത. മഴക്കാലത്ത് മണ്ണിടിച്ചിലും ഗതാഗത തടസവും പതിവാണ്. കഴിഞ്ഞ ആഴ്ചയിലും കരിമണലിന് സമീപം മരം വീണ് രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു. കരിമണല്‍ മുതല്‍ പനംകുട്ടി കവല വരെ പലയിടങ്ങളിലും അടുത്തിടെ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
രാത്രിയില്‍ മരം വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെടാറുണ്ട്. തിട്ടകളിടിഞ്ഞ് റോഡിലേക്ക് വീണ് കിടക്കുന്ന മണ്ണുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യതെ പലയിടത്തും കിടപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."