HOME
DETAILS
MAL
എല്‍.ഡി.എഫ്- യു.ഡി.എഫ് സംഘര്‍ഷം; പൊലിസ് ലാത്തിവീശി നെല്ലിക്കുത്തിലാണ് സംഭവം
backup
April 09 2017 | 22:04 PM
മഞ്ചേരി: നെല്ലിക്കുത്ത് അങ്ങാടിയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷത്തെ തുടര്‍ന്നു പൊലിസ് ലാത്തിവീശി. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ നെല്ലിക്കുത്തും പരിസര പ്രദേശങ്ങളിലും ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. ഇതേസമയം തന്നെയായിരുന്നു നെല്ലിക്കുത്തില്‍ എല്‍.ഡി.എഫിന്റെ റാലിയും പൊതുസമ്മേളനവും നടന്നത്. ഇരു മുന്നണികളുടെയും റാലി നെല്ലിക്കുത്തില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടണ്ടായതാണ് പ്രശ്നങ്ങള്‍ക്കു കാരണം. വാക്കേറ്റം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നു മഞ്ചേരി എസ്.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ പൊലിസ് ലാത്തിവീശുകയായിരുന്നു. സംഘര്‍ഷ സാധ്യതയുണ്ടെ@ന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടണ്ടര്ബോള്ട്ടും സ്ഥലത്തെത്തിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."