കണ്ണൂരില്‍ മാരക ലഹരിമരുന്നുമായി തലശ്ശേരി സ്വദേശി പിടിയില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എയും നിരോധിത ഗുളികയും സഹിതം തലശ്ശേരി സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
തലശ്ശേരി സെയ്ദാര്‍പള്ളി സ്വദേശി ബില്ലന്റകത്ത് വീട്ടില്‍ മിഹ്‌റാജ് കാത്താണ്ടി (34) യാണ് പിടിയിലായത്. എക്‌സൈസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റൈ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരുഗ്രാം എം.ഡി.എം.എ (മെത്തലിന്‍ ഡയോക്‌സി മെത്ത് ആംപ്ഫിറ്റാമിന്‍) നും നിരോധിത ഗുളികയായ 7.5 ഗ്രാം സ്പാസ്‌മോ പ്രോക്‌സിവോണും സഹിതം യുവാവ് പിടിയിലായത്. മോളി, എക്റ്റസി എന്നീ ചെല്ലപ്പേരുകളില്‍ അറിയപ്പെടുന്ന ഈ മാരക ലഹരി വസ്തു പാര്‍ട്ടി ഡ്രഗ് ആയാണ് വിദേശത്തും ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ നടത്തപ്പെടുന്ന ഡിജെ പാര്‍ട്ടികളിലും ഉപയോഗിക്കുന്നത്. വെറും .02 മില്ലിഗ്രാം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഭൂമിയില്‍ നിന്നു ഉയരത്തിലേക്ക് പറക്കുന്ന അനുഭവവും അസാധാരണമായ അനുഭൂതിയും ഉണ്ടാവുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇത് ഒന്നിലേറെ തവണ ഉപയോഗിച്ചാല്‍ കിഡ്‌നി തകരാറിലാവുകയും മറ്റു നിരവധി ശാരീരിക പ്രശ്‌നങ്ങളും മാനസിക വിഭ്രാന്തിയും ഉണ്ടാകും. എം.ഡി.എം.എ പോയന്റ് രണ്ട് മില്ലിഗ്രാം കൈവശം വച്ചാല്‍ പോലും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. വേദന സംഹാരിയായി മാത്രം ഉപയോഗിക്കുന്ന സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രം രോഗികള്‍ക്ക് നല്‍കാവുന്ന വേദന സംഹാരി മരുന്നാണ്.
ഒരു മാസം മുന്‍പും പഴയങ്ങാടി മാട്ടൂല്‍ ഭാഗത്ത് നിന്ന് ഇതേ ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ മാട്ടൂല്‍ സ്വദേശിയായ യുവാവിനെതിരേ പാപ്പിനിശ്ശേരി എക്‌സൈസ് റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉത്തര മേഖലാ ജോ.എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷല്‍ സ്‌ക്വാഡ് ടീം അംഗങ്ങളായ ജലീഷ് പി, ബിനീഷ് കെ, കണ്ണൂര്‍ എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫിസര്‍ സി .ദിലിപ്, എം.പി സര്‍വജ്ഞന്‍. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശരത് പി.ടി, ഒ ലിമേഷ്, സി, പങ്കജാക്ഷന്‍എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ്മിഹ്‌റാജ് കാത്താണ്ടി യെ വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."