നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദക്ഷിണ കൊറിയ
സിയോള്‍: ഒരു ഇടവേളയ്ക്കു ശേഷം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ രാജ്യത്തു നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദക്ഷിണ കൊറിയ. തലസ്ഥാനമായ സിയോളിലെ 2,100 നിശാ ക്ലബുകള്‍ അടച്ചു. നൃത്തശാലകളും ബാറുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രസീലിലും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുകയാണ്. ഇതിനിടെ, നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസിഡന്റ് ജയര്‍ ബോല്‍സനാരോയ്‌ക്കെതിരേയും പ്രതിഷേധമുയരുന്നുണ്ട്.
എന്നാല്‍, ജയര്‍ ബോല്‍സനാരോയുടെ നിലപാടുകള്‍ ശരിവയ്ക്കും വിധമാണ് ഇന്നലെ ബ്രസീല്‍ സുപ്രിം കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിനു പുറമേ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യവുമുണ്ടെന്നും അതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് കത്തയച്ചു. ഉത്തരകൊറിയയിലെ കൊവിഡ് വ്യാപനം തടയാന്‍ സഹായിക്കാമെന്നാണ് കത്തിലെ വാഗ്ദാനം. എന്നാല്‍, ഉത്തരകൊറിയ ഇതുവരെ രാജ്യത്തു കൊവിഡ് സ്ഥിരീകരിച്ചതായി പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."