HOME
DETAILS
MAL
ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷയ്ക്ക് വധഭീഷണി
backup
May 10 2020 | 04:05 AM
ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവളിന് വധ ഭീഷണി. ട്വിറ്ററിലൂടെ ഭീഷണി സന്ദേശം വന്നതിനെ തുടര്‍ന്ന് അവര്‍ ഡല്‍ഹി പൊലിസിലെ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്കി.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വിദ്യാര്‍ഥിനി സഫൂറ സര്ഗാറിനെതിരേ സമൂഹമാധ്യമങ്ങളില്‍ അപവാദം പ്രചരിച്ച സംഭവത്തിലും ബോയിസ് ലോക്കര്‍ റൂം വിഷയത്തിലും അടക്കം മലിവള് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗര്‍ഭിണിയായ സഫൂറയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തെ കുറിച്ചുവരെ മോശമായ പരാമര്‍ശങ്ങള്‍ പ്രചരിച്ചതിനെ മലിവള് ശക്തമായി വിമര്‍ശിച്ചിരുന്നു.
വധിക്കുമെന്നും അപായപ്പെടുത്തുമെന്നുമുള്ള സന്ദേശമാണ് ട്വിറ്ററിലൂടെ അയച്ചതെന്നും അയാള്‍ക്കെതിരേ കേസെടുക്കണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."