സംസ്ഥാന പാതകള്‍ 'പഞ്ചായത്ത് റോഡു'കളായി
ന്യൂഡല്‍ഹി:ദേശീയ-സംസ്ഥാനപാതകളിലെ മദ്യവില്‍പ്പന നിരോധിച്ചുള്ള സുപ്രിം കോടതി ഉത്തരവ് പുറത്തുവന്നതിനു പിറകെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു സംസ്ഥാനപാതകള്‍ 'അപ്രത്യക്ഷമായി'. പ്രധാനമായും മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒരാഴ്ചയ്ക്കകം നിരവധി സംസ്ഥാനപാതകള്‍ പഞ്ചായത്ത്, ജില്ലാ റോഡുകളായി മാറിയത്.റോഡുകളുടെ ഗ്രേഡ് താഴ്ത്തി സംസ്ഥാന സര്‍ക്കാരുകളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലല്ല നടപടിയെന്ന് ചില സംസ്ഥാനങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഇത്തരത്തില്‍ മൂന്ന് മുനിസിപ്പാലിറ്റി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു.
സംസ്ഥാനപാതകള്‍ നഗരപാതകളാക്കി മാറ്റിയിരിക്കുകയാണ് ഇവിടങ്ങളിലെല്ലാം. ഹിമാചല്‍പ്രദേശ് 16 സംസ്ഥാനപാതകള്‍ ജില്ലാ റോഡുകളായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 257 കിലോമീറ്റര്‍ ദൂരത്തിലുള്ള സംസ്ഥാനപാതകളാണ് മുനിസിപ്പാലിറ്റി റോഡുകളാക്കിയത്.എന്നാല്‍, ഗോവയില്‍ പുതുതായി അധികാരത്തിലേറിയ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ കോടതി വിധിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണുള്ളത്.
സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ രക്ഷിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."