HOME
DETAILS
MAL
മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ കലക്ടറേറ്റ് സമരം ഇന്ന്
backup
May 11 2020 | 03:05 AM
കോഴിക്കോട്: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള സൗകര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ മലബാര്‍ ജില്ലകളിലെ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ ഇന്ന് പ്രതിഷേധ സമരം നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പാസും അനുമതിയും നല്‍കാതെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും പരിശോധനയ്ക്കാവശ്യമായ സൗകര്യമോ ക്വാറന്റൈനോ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ അതു മറച്ചുവയ്ക്കാനാണ് മെല്ലെപ്പോക്ക് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, മലപ്പുറത്ത് അഡ്വ.എം ഉമ്മര്‍ എം.എല്‍.എ, പാലക്കാട്ട് അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, വയനാട്ടില്‍ സി. മമ്മൂട്ടി എം.എല്‍.എ, കണ്ണൂരില്‍ കെ.എം ഷാജി എം.എല്‍.എ, കാസര്‍കോട്ട് എന്‍.സി ഖമറുദ്ദീന് എം.എല്‍.എ എന്നിവര്‍ നേതൃത്വം നല്‍കും.
കോഴിക്കോട്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും മലപ്പുറത്ത് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പാലക്കാട്ട് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വയനാട്ടില്‍ ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും കണ്ണൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും കാസര്‍കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും സമരം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."