ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരം നല്‍കുന്ന നിയമങ്ങള്‍; ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്ന്
പാലക്കാട്: ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് നിയന്ത്രണങ്ങളില്ലാതെ ബഹുരാഷ്ട കുത്തക കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരം നല്‍കുന്ന ഇന്ത്യന്‍ നിയമങ്ങള്‍ ചില്ലറ വില്‍പ്പന മേഖലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്ന് യുത്ത്‌വിങ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഓരോ ഗ്രാമത്തിലും കുത്തക കോര്‍പ്പറേറ്റ് കമ്പനികളുടെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ കടന്നു വരുകയാണ്. അതിസമ്പന്നരായ കോര്‍പ്പറേറ്റുകളോടെ മത്സരിക്കാന്‍ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളെല്ലാം വിപണിയില്‍ പുറംതള്ളപ്പെടും. ഇന്ത്യയിലെ 50 കോടിയിലധികം വരുന്ന ജനസംഖ്യ ആശ്രയിക്കുന്ന ഈ തൊഴില്‍ മേഖലയെ സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ സമൂഹത്തിന്റെ അടിയന്തിര ഉത്തരവാദിത്വമാണ്. കാര്‍ഷിക മേഖലയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ച് വരുകയാണ്. കര്‍ഷകരും ചെറുകിട വ്യാപാരികളും സംയുക്തമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. യുത്ത്‌വിങ് സംസ്ഥാന പ്രസിഡന്റ് നിസാര്‍ കോട്ടക്കല്‍ അധ്യക്ഷനായി. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബുകോട്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ പ്രമീളശശിധരന്‍, രാജു അപ്‌സര, ദേവസ്യ മേച്ചേരി, പി.എം.എം ഇബ്രാഹിം, കെ.വി അബ്ദുഹമീദ്, കെ. സേതുമാധവന്‍, എ.എം.എ ഖാദര്‍, സി. ഗോപകുമാര്‍, സി. ദേവരാജന്‍, പെരിങ്ങമല രാമചന്ദ്രന്‍, വൈ. വിജയന്‍, ഷാജഹാന്‍, കുഞ്ഞാവു ഹാജി, സൗമിനി മോഹന്‍ദാസ് പങ്കെടുത്തു. മണികണ്ഠന്‍ കാസര്‍ഗോഡ് സ്വാഗതവും പ്രജിത്ത് പട്ടാമ്പി നന്ദിയും പറഞ്ഞു.
വിക്ടോറിയ കോളജ് ഗ്രൗണ്ട് പരിസരത്ത് നിന്നാരംഭിച്ച് ബ്ലൂ വളണ്ടീയര്‍ മാര്‍ച്ചില്‍ ആയിരകണക്കിന് യുത്ത്‌വിങ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സുല്‍ത്താന്‍ പേട്ട ജങ്ഷന്‍ വഴി ജില്ലാശുപത്രിക്ക് മുന്‍വശത്ത് റോബിസണ്‍ റോഡിലുള്ള സമ്മേളന വേദിയായ സൂര്യരശ്മി ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."