HOME
DETAILS
MAL
സഊദിയില്‍ മയക്കു മരുന്ന് കേസില്‍ മൂന്നു പാകിസ്താന് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
backup
April 10 2017 | 11:04 AM
റിയാദ്: മയക്കു മരുന്ന് കേസില്‍ മൂന്നു പാകിസ്താന് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഉദരത്തിനുള്ളില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെയാണ് ഇന്നലെ ജിദ്ദയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
മൂന്ന് പ്രതികളും പാകിസ്താന് സ്വദേശികളാണ്. മുഹമ്മദ് അഷ്റഫ് ഷാഫി, മുഹമ്മദ് ആരിഫ് ഇനായത്ത്, മുഹമ്മദ് അഫല്‍ അസ്ഗര്‍ എന്നിവര്‍ക്കാണ് വധശിക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."