ഏഴ് മരണം; കുവൈത്തിലെ കൊവിഡ് മരണസംഖ്യ 65 ആയി
കുവൈത്ത് സിറ്റി: ഏഴ് പേര് കൂടി രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ കൊവിഡ് മരണസംഖ്യ ഇതോടെ 65 ആയി ഉയര്‍ന്നു. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 598 പുതിയ പോസിറ്റീവ് കേസുകളാണ്. ആകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 9286 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഇന്ന് 178 പേര് കൊവിഡ് മുക്തരായി. ഇതുവരെ രാജ്യത്ത് വൈറസ് മുക്തരായത് 2907 പേരാണ്. നിലവില്‍ ചികിത്സയില്‍ ആശുപത്രിയില്‍ കഴിയുന്നത് 6314 പേരാണെന്ന്് അധികൃതര്‍ അറിയിച്ചു. ചികിത്സസയില് കഴിയുന്നവരില്‍ 130 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 60 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന്് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേരും ഇന്ത്യക്കാരാണ്. മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമെ 79 കുവൈത്ത് പൗരന്മാര്, 140 ഈജിപ്ത് സ്വദേശികള്‍, 87 ബംഗ്ലാദേശികള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഔദ്യോഗിക വൃത്തം അറിയിച്ചു.
ഇന്ന് കൊവിഡ് ബാധിച്ചവര്‍; ഏരിയ തിരിച്ചുള്ള കണക്ക്.
- ഫര്‍വ്വാനിയ: 256
- ഹവാല്ലി: 130
- അഹ്മദി: 93
- കുവൈത്ത് സിറ്റി: 74
- ജഹ്റ: 44
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."