HOME
DETAILS
MAL
ക്യാംപ് ഫോളോവേഴ്സ് നിയമനം പി.എസ്.സിക്ക് വിടുന്നു
backup
June 22 2018 | 17:06 PM
തിരുവനന്തപുരം: പൊലിസിലെ ക്യാംപ് ഫോളോവേഴ്സിന്റെ നിയമനം പി.എസ്.സി വഴിയാക്കുന്നു. ഇതിനുള്ള നടപടികളുടെ ഭാഗമായി ക്യാംപ് ഫോളോവേഴ്സിന്റെ നിയമനം പി.എസ്.സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഭരണപരിഷ്കാര വകുപ്പിന് നിര്‍ദേശം നല്കി. ഒരു മാസത്തിനുള്ളില്‍തന്നെ ചട്ടങ്ങള്‍ക്ക് രൂപം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് 2007ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
കരട് ചട്ടങ്ങള്‍ ഉദ്യോഗസ്ഥരുടെ സമിതി പരിശോധിച്ചശേഷം നിയമവകുപ്പ് പരിശോധിക്കും. ഇതിനുശേഷം പി.എസ്.സിയുടെ അനുവാദത്തോടെ കരട് ചട്ടങ്ങളുടെ അന്തിമരൂപം തയാറാകും. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം അന്തിമ വിജ്ഞാപനം പുറത്തിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."