HOME
DETAILS

റബര്‍ ബോര്‍ഡ് ഓഫിസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: ജോയ്‌സ് ജോര്‍ജ്

  
backup
April 10 2017 | 18:04 PM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d


 തൊടുപുഴ: 1989 മുതല്‍ കോതമംഗലത്തു പ്രവര്‍ത്തിച്ചുവരുന്ന റബര്‍ ബോര്‍ഡിന്റെ റീജ്യനല്‍ ഓഫിസ് നിര്‍ത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ഈ പ്രദേശത്തെ 95 ശതമാനം ജനങ്ങളും റബര്‍ കര്‍ഷകരാണ്. 23000 ഹെക്ടര്‍ സ്ഥലത്താണ് ഇവിടെ റബര്‍ കൃഷി നടന്നു വരുന്നത്. 67 പ്രാദേശിക റബര്‍ സൊസൈറ്റികളും റീജ്യനല്‍ ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13000 ഹെക്ടര്‍ സ്ഥലത്ത് ഗോത്രവര്‍ഗ്ഗ ജനവിഭാഗം റബര്‍ കൃഷി ചെയ്യുന്നുണ്ടെന്ന് എം.പി പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി റബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നുണ്ട്.
റബര്‍ കൃഷിയെ ജീവനോപാധിയായി സ്വീകരിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി റീജ്യനല്‍ ഓഫിസിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തണമെന്നും എം.പി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ചട്ടം 377 പ്രകാരമാണ് ജോയ്‌സ് ജോര്‍ജ്  ഈ ആവശ്യം ലോക്‌സഭയിലുന്നയിച്ചത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago