HOME
DETAILS

ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ സര്‍ക്കാര്‍ കൈയൊഴിഞ്ഞാല്‍ മുസ്‌ലിം ലീഗ് സഹായിക്കും: ഹൈദരലി തങ്ങള്‍

  
backup
May 12, 2020 | 3:52 AM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be

 

കോഴിക്കോട്: ഇതര സംസ്ഥനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നില്ലെങ്കില്‍ സ്വന്തമായി വാഹനമില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കാനുള്ള ദൗത്യം മുസ്‌ലിം ലീഗും പോഷക ഘടകമായ കെ.എം.സി.സിയും ഏറ്റെടുക്കേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള സൗകര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ സമരം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗര്‍ഭിണികളും കുട്ടികളും രോഗികളും ഉള്‍പ്പെടെ ആയിരങ്ങളാണ് മാസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ കഷ്ടപ്പെടുന്നത്. ഇവര്‍ക്കു സുരക്ഷിതമായി നാട്ടിലെത്താനുള്ള സൗകര്യമൊരുക്കുന്നതിലും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പെടെ ഒരുക്കുന്നതിലും ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റേത്. എല്ലാ സംസ്ഥാനക്കാരും അവരുടെ നാട്ടുകാരെ ഉറ്റവര്‍ക്കരികിലേക്കെത്തിക്കുമ്പോള്‍ കേരളം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  7 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  7 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  7 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  7 days ago